sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Friday, December 27, 2019

സഹവാസ ക്യാമ്പ്

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൗതുകമായി വർണ്ണശലഭങ്ങൾ 

             വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ 40 വിദ്യാർത്ഥികൾക്കായി ഒരുക്കിയ രണ്ട്  ദിവസത്തെ സഹവാസ ക്യാമ്പ് തുടങ്ങി .സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി യാണ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിചത് .കരവിരുത് ,വർണ പമ്പരം ,വരയും കുറിയും ,പാവക്കൂത്ത്‌ എന്നീ നാലു കോർണറുകളിലായാണ് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരിശീലിക്കാനും അവസരം ലഭിച്ചത് .നണിയൂർ നമ്പ്രം മാപ്പിള എൽ പി സ്കൂളിൽ നടന്ന പരിപാടി മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രാധിക ഉദ്‌ഘാടനം ചെയ്തു .

                  എസ്  എസ്  എ ജില്ലാ പ്രോഗ്രാം ഓഫീസർ എസ് പി രമേശൻ മുഖ്യാതിഥി ആയിരുന്നു .ബി പി ഒ  ഗോവിന്ദൻ എടാടത്തിൽ അധ്യക്ഷത നിർവഹിച്ചു .ഭിന്നശേഷിയെ അതിജീവിച്ച വർഷ വിജയൻ ദീപം തെളിയിച്ചു .സ്കൂൾ മാനേജ്‌മെൻറ് കമ്മിറ്റി ചെയർമാൻ സി എച് മൊയ്തീൻ ,പ്രഥമാധ്യാപിക വി സ്മിത ,കെ എം പി അഷ്‌റഫ് ,മാനേജർ വി ടി മുസ്തഫ ,പി ടി എ പ്രസിഡണ്ട്  എം അബ്ദുൽ സലാം ,മദർ പി ടി എ പ്രസിഡണ്ട് കെ വി ഷഫീന എന്നിവർ സംസാരിച്ചു.സ്കൂൾ പി ടി എ യുടെ വകയായി കുട്ടികൾക്ക് സ്നേഹോപഹാരം ഉണ്ടായിരുന്നു . ക്യാമ്പ് ശനിയാഴ്ച സമാപിച്ചു  .


സഹവാസ ക്യാമ്പ് - ഒന്നാം ദിവസം (27-12-2019)
        ഒന്നാം ദിവസം ഉദ്‌ഘാടത്തിനു ശേഷം ചായ സൽക്കാരം  നടത്തി. ശേഷം   ചെണ്ടമേളത്തോടെയും ഗാനത്തോടെയും കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ആവേശഭരിതരാക്കുകയും അവരെയും ഗാനം ഏറ്റു ചൊല്ലാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചിരട്ടകൾ കൊണ്ട് താളം പകർന്ന് ആർ ടി മാരും  അവതാരകനും മറ്റുള്ളവരെ ആസ്വദിപ്പിച്ചു. അതിനു ശേഷം കുട്ടികളെ വട്ടത്തിൽ നിർത്തി അവരുടെ കണ്ണുകൾ പോത്താൻ  ആവശ്യപ്പെട്ടു. ഓരോരുത്തർക്കും സമ്മാനപ്പൊതി നൽകി. സമ്മാനപ്പൊതി തുറന്നു നോക്കിയ  കുട്ടികൾക്ക് അവർക്കു ധരിക്കാനുള്ള ടാഗ് കിട്ടുകയും അവർ അത് അണിയുകയും ചെയ്തു. അതിനു ശേഷം ഒരേ നിറത്തിലുള്ള ടാഗ് അണിഞ്ഞവരെ ഗ്രൂപ്പ് ചെയ്തു അവരെ ഓരോ കോർണർ പ്രവർത്തനങ്ങളിലേക്ക് അയച്ചു. കരവിരുത് ,വർണ പമ്പരം ,വരയും കുറിയും ,പാവക്കൂത്ത്‌ എന്നീ നാലു കോർണറുകളാണ് ഉണ്ടായിരുന്നത്.
പാവക്കൂത്തു കോർണറിൽ വിവിധ പാവക്കൂത്തു രൂപങ്ങൾ പ്രദർശിപ്പിച്ചിരുന്നു .ആർ പി ഗാർഗി ടീച്ചർ വിവിധ പാവക്കൂത്തു പാവകളുടെ രൂപങ്ങൾ ഉണ്ടാക്കി കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും കുട്ടികളെക്കൊണ്ട് അവ ഉണ്ടാക്കുകയും ചെയ്തു .പാവ ,മാസ്ക് ,പപ്പറ്റ്  എന്നിവ കുട്ടികൾ  ഉണ്ടാക്കാൻ പഠിച്ചു.ശേഷം  കുട്ടികളുടെ അവസ്ഥാവിശകലനം രേഖപ്പെടുത്തി . 

 കരവിരുത് കോർണറിൽ ആർ പി ബിന്ദു ടീച്ചർ പട്ടു പാടിക്കൊണ്ട് കുട്ടികളെ സ്വീകരിച്ചു.ശാരിക ടീച്ചർ അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. വല്ലം ,പാളത്തൊപ്പി  ,പമ്പരം പന്ത് ,ഓലത്തൊപ്പി,ചൂല് തുടങ്ങിയവ ഹാളിൽ പ്രദർശിപ്പിക്കുകയും അവ ഉണ്ടാക്കുന്നത് കാണിച്ചു കൊടുക്കുകയും ചെയ്തു.ശേഷം കുട്ടികളും  രക്ഷിതാക്കളും അവ ഉണ്ടാക്കി. ശേഷം കുട്ടികളുടെ അവസ്ഥാവിശകലനം രേഖപ്പെടുത്തി . 


വർണ പമ്പരം കോർണറിൽ പല വിധത്തിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് കായ്ച്ചു കൊടുക്കുകയും കുട്ടികൾ അവ സ്വയം ചെയ്യുകയും ചെയ്തു .ആർ പി ഹരിദാസൻ മാസ്റ്റർ  പരീക്ഷണങ്ങൾ നടത്തി കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും അത് വിവരിക്കുകയും ചെയ്തു .സീമ ടീച്ചർ ഇവയ്ക്കു സഹായങ്ങൾ ചെയ്തു.  ശേഷം കുട്ടികളുടെ അവസ്ഥാവിശകലനം രേഖപ്പെടുത്തി . 

വരയും കുറിയും കോർണറിൽ വിവിധ തരത്തിലുള്ള പെയിറ്റിംഗുകൾ ആർ പി ധന്യ ടീച്ചർ,ഐശ്വര്യ ടീച്ചർ  എന്നിവർ   കുട്ടികളെക്കൊണ്ട് ചെയ്യിച്ചു .ഗ്ലാസ് പെയിന്റിങ് ,കുപ്പി പെയിന്റിങ്,ചിത്രങ്ങൾക്ക് നിറം കൊടുക്കൽ തുടങ്ങിയവയും വിവിധ വർക്ക്‌ ഷീറ്റുകൾ നൽകി അവയിൽ പെയിന്റ് ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്തു . ശേഷം കുട്ടികളുടെ അവസ്ഥാവിശകലനം രേഖപ്പെടുത്തി . 

 ഒരു കോർണർ പ്രവർത്തനം കഴിഞ്ഞതിനു ശേഷം ആ ഗ്രൂപ്പിലെ കുട്ടികളെ അടുത്ത കോര്ണറിലേക്കു അയച്ചു. എല്ലാ ഗ്രൂപ്പുകൾക്കും എല്ലാ കോർണറുകളിലും പങ്കെടുക്കാൻ കഴിഞ്ഞു. അതിനു ശേഷം അവരുടെ പ്രവർത്തനങ്ങളുടെ അവസ്ഥാ വിശകലം നടത്തി അത് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഭക്ഷണം എല്ലാവര്ക്കും നൽകി. അതിനു ശേഷം ബാക്കിയുള്ള കോർണർ പ്രവർത്തനങ്ങൾ തുടർന്നു .
കോർണർ പ്രവർത്തനങ്ങൾ കഴിഞ്ഞതിനു ശേഷം ചായ നൽകി.വൈകുന്നേരം പുഴ നടത്തം ഉണ്ടായിരുന്നു .സമീപത്തുള്ള നണിയൂർ പുഴയിലേക്ക് കുട്ടികൾ ,രക്ഷിതാക്കൾ ,അധ്യാപകർ, തുടങ്ങിയവർ സവാരി നടത്തി .കുട്ടികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരു സമയം കൂടെയായിരുന്നു പുഴ നടത്തം .

തിരിച്ചു വന്നതിനു ശേഷം ബ്രേക്ക് ടൈം ആയിരുന്നു .രാത്രി ക്യാമ്പ് ഫയർ ഉണ്ടായിരുന്നു .അതിൽ സ്കൂൾ ഗ്രൗണ്ടിന് നടുവിൽ വിറകുകൾ കത്തിച്ചു വച്ച് തീയൊരുക്കുകയും ശേഷം എല്ല്ലാവരെയും വിളിച്ചു അതിനു ചുറ്റും നിർത്തുകയും ചെയ്തു. വിവിധ ഗാനങ്ങൾ കേൾപ്പിക്കുകയും അതിനനുസരിച്ചു കുട്ടികളടക്കമുള്ളവർ നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്തു അതിനു ശേഷം എല്ലാവരും അവരവർക്ക് ഒരുക്കിയ റൂമുകളിൽ വിശ്രമിക്കുകയും ചെയ്തു.




സഹവാസ ക്യാമ്പ് - രണ്ടാം ദിവസം (28-12-2019)

     രണ്ടാം ദിവസത്തെ പരിപാടികൾ 9 .30 നു ഗാനത്തിന്റെ അകമ്പടിയോടെ  ആരംഭിച്ചു . നാടകാവതരണം ആയിരുന്നു രണ്ടാം ദിവസത്തെ പ്രധാന പ്രോഗ്രാം. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു ഓരോ ഗ്രൂപ്പുകൾക്കും ഓരോ ആർ പി മാരെ നാടക സംവിധായകരാക്കി.


ഓരോ ഗ്രൂപ്പുകളും അവരവരുടെ നാടകം അവതരിപ്പിച്ചു ,ശേഷം എല്ലാവരെയും നിരത്തി നിർത്തി വിവിധ കളികൾ ചെയ്യിച്ചു കുട്ടികളും രക്ഷിതാക്കളും അതിൽ പങ്കെടുത്തു .അതിനു ശേഷം ഗാനങ്ങൾ പ്ലേ ചെയ്തുകൊണ്ട്  രക്ഷിതാക്കൾ അടക്കമുള്ളവരെ നൃത്തം ചെയ്യിച്ചു. 
            ഉച്ച ഭക്ഷണം ബിരിയാണി ആയിരുന്നു. ഭക്ഷണത്തിനു ശേഷം നാടകാവതരണം ബാക്കിയുള്ള ഗ്രൂപ്പ് അത് അവതരിപ്പിച്ചു . എ ഇ ഓ ശ്രീ ശ്രീജൻ പി പി ക്യാമ്പ് സന്ദർശിച്ചു .
      വൈകുന്നേരം സമാപന സമ്മേളനം ആയിരുന്നു . ഡയറ്റ് സീനിയർ ലെക്ചറ്റെർ ഡോ .ഗോപിനാഥൻ സർ വിശിഷ്ടാതിഥി ആയിരുന്നു. എല്ലാ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു .പ്രത്യേകം  തയ്യാറാക്കിയ പേപ്പർ ബാഗുകളിൽ സഹവാസ ക്യാമ്പ് ലേബലോടെയായിരുന്നു സമ്മാനങ്ങൾ നൽകിയത്. സമാപന സമ്മേളനത്തിന് ശേഷം പായസ വിതരണത്തോടെ ക്യാമ്പ് അവസാനിച്ചു.





No comments:

Post a Comment