തളിപ്പറന്പ് സൗത്ത് ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള യാത്രാസൗകര്യം, പരസഹായം ആവശ്യമുള്ള കുട്ടികള്‍ക്കുള്ള ധനസഹായം ഒന്നാം ഗഡു 1250 രൂപ (ജൂണ്‍മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ) വിതരണം ചെയ്തു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന റിന്‍ഷാനയുടെ (മുയ്യം എ.യു.പി.സ്കൂള്‍) ആകര്‍ഷകമായ പ്രാര്‍ത്ഥനയോടെ ചടങ്ങ് ആരംഭിച്ചു.
തളിപ്പറന്പ് സൗത്ത് ബി.ആര്‍.സി. ബി.പി.ഒ ശ്രീ.ഗോവിന്ദന്‍ എടാടത്തില്‍ സദസ്സിനെ സ്വാഗതം ചെയ്തു. ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ.ശ്രീ.പി.വി പുരുഷോത്തമന്‍ സാറിന്‍റെ അധ്യക്ഷതയില്‍ കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എന്‍.പത്മനാഭന്‍ കുട്ടികള്‍ക്ക് ധനസഹായം വിതരണം ചെയ്തു. ബി.ആര്‍.സി. ട്രെയിനര്‍ ശ്രീമതി. ബീന.എ.സി ആശംസ അറിയിച്ചു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി.സുമതി.എം.വി. നന്ദി പറഞ്ഞു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതും സമൂഹത്തില്‍ തുല്യ പരിഗണന നല്‍കേണ്ടതും സമൂഹത്തിന്‍റെ ബാധ്യതയാണെന്നും ഈ വിഭാഗത്തില്‍ പ്പെട്ടവരെ പാര്‍ശ്വവല്‍ക്കരിച്ചു നില്‍ക്കാതെ മുന്നണിയില്‍ തന്നെ കൊണ്ടുവരണമെന്നും ഡോ.ശ്രീ.പി.വി.പുരുഷോത്തമന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇത് രക്ഷിതാക്കളുടെ മാത്രമല്ല അധ്യാപകരുടെയും ബാധ്യതയാണ്.
ചടങ്ങ് ഉദ്ഘാടനം ചെയ്ത കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എന്‍.പത്മനാഭന്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു. എസ്.എസ്.എ പദ്ധതിക്കു പുറമെ ഒന്‍പത് ലക്ഷത്തോളം രൂപ ഭിന്നശേഷിക്കാര്‍ക്കായി ചെലവിടുന്നുണ്ട്. അതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കുി വരുന്നു.
കുട്ടികള്‍, രക്ഷിതാക്കള്‍ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ ബി.ആര്‍.സി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അറുപതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.