sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, December 19, 2022

പ്രധാന അധ്യാപക യോഗം (19/12/2022)

 


ലോക ഭിന്നശേഷി ദിനാചരണം

സമഗ്രശിക്ഷ കേരളം കണ്ണൂർ.തളിപ്പറമ്പ്  സൗത്ത് ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനത്തി ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്തി സാംസ്കാരിക നിലയത്തിലേക്ക്  കുട്ടികൾ,രക്ഷിതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ സ്കൂളിലെ പ്രധാന അധ്യാപിക, ബി.ആർ. സി. പ്രവർത്തകർ, സ്കൗട്ട്, ഗൈഡ്സ്,ജെ. ആർ,സി.,ലിറ്റിൽ കൈറ്റ്സ് ,എന്നിവർ ചേർന്നുള്ള വിളംബര ജാഥയും, ബിഗ് ക്യാൻവാസിഗും , ഒപ്പം കേരള ഫോക്കുലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവം പങ്കെടുക്കുന്ന ഗാന വിരുന്നു. കുട്ടികളുടെ കലാപരിപാടികളും നടക്കുകയുണ്ടായി...






ഉദ്ഘാടന ചടങ്ങി സ്വാഗത പ്രഭാഷണം  ബിപിസി  ഗോവിന്ദൻ എടാടത്തിൽ, അധ്യക്ഷ സ്ഥാനം ശ്രീമതി സജ്മ.എം (കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്,), ഭിന്നശേഷി ദിന സന്ദേശവുമായി പഞ്ചായത്ത് സെക്രട്ടറി  ശ്രീ. ടി.പി ഉണ്ണികൃഷ്ണൻ. ഓപ്പണിങ് ഓഫ് ബി ക്യാൻവാസ് ആകാശ് സുനിൽ, ഈ ചടങ്ങി മുഖ്യ സാന്നിധ്യം വഹിച്ചവർ ശ്രീ ബാല സുബ്രഹ്മണ്യൻ. കെ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി), പഞ്ചായത്ത് മെമ്പർ മാരായ അസ്മ, അജിത,നിസാർ  സ്കൂൾ ഹെഡ്മിസ്ട്രസ് ജി.സുധർമ ടീച്ചർഎന്നിവരും പങ്കെടുക്കുകയുണ്ടായി...


  കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഉന്മേഷവും സന്തോഷവും പകർന്നുക്കൊണ്ട് കേരള ഫോക്കുലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവത്തി നാടൻപാട്ട് വളരെ ഗംഭീരമായി തന്നെ നടന്നു. എല്ലാ മക്കളും  ഒത്തുചേർന്നുകൊണ്ട് ബിഗ് ക്യാൻവാസിഗും വളരെ ഭംഗിയായി നടന്നു.സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി ധന്യ നന്ദിയും പറഞ്ഞു.