sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Friday, February 10, 2017

വീട് ഒരു വിദ്യാലയം- രക്ഷിതാക്കല്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി നടത്തപ്പെട്ട "വീട് ഒരു വിദ്യാലയം "രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി ബി.ആര്‍.സി.യില്‍ വെച്ച് 10-02-2017 ന് നടന്നു. മയ്യില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സി.കെ. പുരുഷോത്തന്‍ ഉദ്ഘാടനം ചെയ്തു. 
ഭിന്നശേഷി, സമീപനം, പിന്‍തുണകള്‍, വീട്, വിദ്യാലയം, സമൂഹം എന്നീ വിഷയത്തെ ആസ്പദമാക്കി റിസോഴ്സ് ടീച്ചര്‍മാര്‍ ക്ലാസ്സെടുത്തു. ഭാഷ, ഗണിതം എന്നീ മേഖലകളില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ പിന്‍തുണക്കാന്‍ സാധ്യമാകുന്ന തരത്തില്‍ പഠന ഉപകരണങ്ങള്‍, വായന, വികസിപ്പിക്കുന്ന റീഡിംഗ് കാര്‍ഡുകള്‍, ഐ.സി.ടി സാധ്യതകള്‍ ചിത്രസഹായത്താല്‍ (ഫിംഗര്‍ പപ്പറ്റ്) ഉപയോഗിച്ച് പാവനാടകം, പരിസ്ഥിതി, ജലക്ഷാമം, ഭരണപരിഷ്ക്കാരങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്കിറ്റ് അവതരിപ്പിച്ചു. 31 രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.









No comments:

Post a Comment