sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, February 21, 2017

ഗണിതോത്സവം

സര്‍വ്വശിക്ഷാ അഭിയാന്‍ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഗണിതോത്സവം ബി.ആര്‍.സി. തലം കുറ്റ്യാട്ടൂര്‍ എ.യു.പി.സ്കൂളില്‍ വെച്ച് നടന്നു. വളരെ മനോഹരമായ ഒരു ഗണിതാന്തരീക്ഷം സ്കൂളില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഗണിത രൂപം ചേര്‍ന്നുള്ള തെയ്യക്കോലം ഏവരേയും ആകര്‍ഷിക്കുന്നതായിരുന്നു. ചുമര്‍ ചിത്രങ്ങല്‍ ഗണിത ആശയങ്ങള്‍ ചേര്‍ന്നതായിരുന്നു.
 രണ്ട് ദിവസം  ഒന്നുമുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍  പഠിക്കുന്ന മുഴുവന്‍ കുട്ടികളും ഐ.ടി., ഗണിത പസില്‍, ഒറിഗാമി, ടാന്‍ഗ്രാം, ഗണിതകേളി , ഗണിതപ്പാട്ട്, തുടങ്ങിയ രസകരമായ പ്രവര്‍ത്തനങ്ങല്‍ നല്‍കി. കുട്ടികള്‍ ഏറെ സന്തോഷത്തോടെ ഗണിതോത്സവം ആസ്വദിച്ചു.

മയ്യില്‍ സി.ആര്‍.സി. തല ഗണിതോത്സവം  ഫെബ്രുവരി 18,19 ശനി, ഞായര്‍ ദിവസങ്ങളിലും  കൊളച്ചേരി സി.ആര്‍.സി. തല ഗണിതോത്സവം  എ.യു.പി.സ്കൂള്‍ കൊളച്ചേരിയിലും നടന്നു. എല്ലായിടത്തും ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

















No comments:

Post a Comment