sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, November 28, 2019

സൂര്യ ഗ്രഹണ0

സൂര്യ ഗ്രഹണവുമായി ബന്ധപ്പെട്ട് പരിശീലനം 

സൂര്യ ഗ്രഹണവുമായി ബന്ധപ്പെട്ട്എച് എസ് ,എച് എസ് എസ് ,പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കുള്ള   പരിശീലനം മയ്യിൽ ഐ എം എൻ എസ് ജി എച് എസ് എസിൽ വച്ച് നടത്തി .21 സ്കൂളിൽ നിന്നുളള അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു .

സുരീലി ഹിന്ദി

സുരീലി ഹിന്ദി പരിശീലനം 

ഹിന്ദി അധ്യാപകർക്കുള്ള ഹിന്ദി പരിശീലനം "സുരീലി ഹിന്ദി " 28 / 1 1/2019 ,29 / 11 / 2019 തീയതികളിൽ ബി ആർ  സി യിൽ വച്ച് നടക്കുന്നു .16 സ്കൂളുകളിൽ  നിന്നുള്ള അധ്യാപകർ ആദ്യത്തെ ദിവസമുള്ള പരിശീലനത്തിൽ പങ്കെടുത്തു. UP സ്കൂൾ ,ഹൈ സ്കൂൾ അധ്യാപകർക്കുള്ള ഹിന്ദി ശാക്തീകരണ പരിശീലനം ആണ് "സുരീലി ഹിന്ദി".




ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് - യു പി ,എൽ പി

ഹലോ ഇംഗ്ലീഷ് (യു പി തലം )25 / 11 / 2019 ,26 / 11 / 2019 തീയതികളിൽ ബി ആർ സി യിൽ വച്ച് നടന്നു . യു  പി തലത്തിൽ 32 സ്കൂളുകളിൽ നിന്നും അധ്യാപകർ പങ്കെടുത്തു .

ഹലോ ഇംഗ്ലീഷ് (എൽ  പി തലം )27  / 11 / 2019  തീയതയിൽ  ബി ആർ സി യിൽ വച്ച് നടന്നു . എൽ പി തലത്തിൽ 21  സ്കൂളുകളിൽ നിന്നും അധ്യാപകർ പങ്കെടുത്തു .

Friday, November 22, 2019

റമഡിയൽ ടീച്ചിംഗ്

 റമഡിയൽ ടീച്ചിംഗ് - മയ്യിൽ IMNS GHSS



 റമഡിയൽ ടീച്ചിംഗ് - മാണിയൂർ  സെൻട്രൽ എ എൽ പി സ്കൂൾ 



PHYSIOTHERAPY-AT BRC

Tuesday, November 19, 2019

എസ് ആർ ജി യോഗങ്ങൾ 
രക്ഷാകർതൃ ബോധവൽക്കരണ  പരിപാടിയുടെ ഭാഗമായി 19/ 11 /2019 നു വിവിധ സ്കൂളുകളിൽ എസ് എം സി/ പി ടി എ  പരിശീലനം  നടന്നു.

                         

 എസ് എം സി/ പി ടി എ പരിശീലനം നടന്ന സ്കൂളുകൾ 

   എ എൽ പി എസ് ചെറുപഴശ്ശി വെസ്റ്റ്   
   എ യു പി എസ് പാമ്പുരുത്തി മാപ്പിള   
   എ എൽ പി എസ് തണ്ടപ്പുറം   
   എ എൽ പി എസ് തായംപൊയിൽ   
   എ എൽ പി എസ് കമ്പിൽ   
   എ എൽ പി എസ് കടമ്പേരി   
   എ എൽ പി എസ് ആന്തൂർ   

                                           മൊറാഴ സൗത്ത്.ALPടൽ ടRG യോഗം


 Radhakrishna UP school SRG meeting

SRG meeting... naniyoor mapila alps

 Kuttiattioor East ALP school SRG meeting

Friday, November 15, 2019

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എൻറിച്ച് മെന്റ്  പ്രോഗ്രാം

കണ്ടക്കൈ എ. എൽ  പി  സ്ക്കൂളിൽ creative school പരിപാടിയുടെ ഭാഗമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എൻറിച്ച് മെന്റ്  പ്രോഗ്രാം ഉദ്ഘാടനം.

Wednesday, November 13, 2019

വിദ്യാലയം  പ്രതിഭയോടൊപ്പം

സബ്ജില്ലാതല   ഉദ്ഘാടനം... മയ്യിൽ എ എൽ പി എസ്   വിദ്യാർത്ഥികൾ  ഇടൂഴി  നമ്പൂതിരിയോടൊപ്പം



പെരുവങ്ങൂർ എ എൽ  പി  സ്കൂൾ.... കോൽക്കളി  കലാകാരൻ  . U. കുഞ്ഞപ്പയെ  ആദരിക്കുന്നു


പ്രതിഭയോടൊപ്പം നാളത്തെ പ്രതിഭകൾ-
ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചിത്രകാരനുമായ ശ്രീ വത്സൻ മാസ്റ്ററോടൊപ്പം പെരുമാച്ചേരി ഗവ: എൽ പി സ്കൂളിലെ കുട്ടികൾ


 കടമ്പേരി എ എൽ പി സ്കൂൾ വാദ്യം കലാകാരൻ ശ്രീ. കണ്ണൻമാരാറെ ആദരിക്കുന്നു

വിദ്യാലയം പ്രതിഭകളോടൊപ്പം തണ്ടപ്പുറം എ എൽ പി സ്കൂൾ, മാണിയൂർ



Tuesday, November 12, 2019

ഉല്ലാസ ഗണിതം ട്രൈ ഔട്ട് സ്കൂൾ തലം 

എ എൽ പി എസ് നണിയൂർ 




   

Monday, November 11, 2019

തളിപ്പറമ്പ സൗത്ത് എ ഇ ഒ ശ്രീമതി.ലിസ മാത്യു ടീച്ചർക്ക് യാത്രയയപ്പ്  നൽകി 

                  തളിപ്പറമ്പ സൗത്ത് എ ഇ ഒ ശ്രീമതി.ലിസ മാത്യു ടീച്ചറുടെ യാത്രയയപ്പും കായിക മേളയിലെ സംഘാടക പ്രതിഭകൾക്ക് അനുമോദനവും 11 / 11 /2019 നുഉച്ചയ്ക്ക്  2.30 ന്  ബി ആർ സി യിൽ വച്ച് നടന്നു .


Sunday, November 10, 2019

തളിപ്പറമ്പ സൗത്ത് ഉപജില്ലാ കലോത്സവം 


രക്ഷാകർതൃ പരിശീലനം - പരിശീലക ശില്പശാല
സമഗ്ര ശിക്ഷ കേരളം ,കണ്ണൂർ ന്റെ നേതൃത്വത്തിൽ രക്ഷാകർതൃ പരിശീലനം -പരിശീലക ശില്പശാല 2019 നവമ്പർ 11 ന് തളിപ്പറമ്പ നോർത്ത് ബി ആർ സി യിൽ വച്ച് നടക്കുന്നു

Friday, November 8, 2019

ബി ആർ സി  റിവ്യൂ ആൻഡ് പ്ലാനിംഗ് 


                                   തളിപ്പറമ്പ സൗത്ത് ബി ആർ സി യിൽ 08 / 11 / 19  നു റിവ്യൂ ആൻഡ് പ്ലാനിങ് നടന്നു.ഒരാഴ്ചയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്തു. അടുത്ത ആഴ്ചകളിൽ നടക്കാനിരിക്കുന്ന  പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുകയും രെജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തു.


പ്ലാൻ ചെയ്ത പ്രവർത്തനങ്ങൾ 

  • UDISE PLUS 2019-20 ഭിന്ന ശേഷിയുള്ള കുട്ടികളുടെ വിവര ശേഖരണം 
  • ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സഹവാസ ക്യാമ്പ് ,ONE DAY TOUR
  • ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനം
  • ഭിന്നശേഷി ദിനാചരണം - വാരാഘോഷം 
  • മറ്റ്  ബി ആർ സി പ്രവർത്തനങ്ങൾ 

Tuesday, November 5, 2019

തളിപ്പറമ്പ സൗത്ത് ഉപജില്ലാ കലോത്സവം -2019 

 ഐഎം എൻ എസ് ജി എച് എസ് എസ്   മയ്യിൽ 


കലോത്സവ വേദികളിലൂടെ







ടി പി വേണുഗോപാലൻ  മാസ്റ്റർ
 പുതിയ ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ  



സമഗ്ര ശിക്ഷ കേരള ,കണ്ണൂർ  ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ആയി  ശ്രീ .ടി പി വേണുഗോപാലൻ ചുമതലയേറ്റു .കഥാകൃത്തായ അദ്ദേഹം  സാഹിത്യ അക്കാദമി അംഗവുമാണ് . പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിച്ചു വരവെയാണ് പുതിയ നിയമനം . 2016 മുതൽ 2 വർഷക്കാലം കണ്ണൂർ ജില്ലയിൽ എസ്  എസ്  എ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിച്ചിട്ടുണ്ട് .

Monday, November 4, 2019

നൈതികം 
ഭരണ ഘടനയുടെ 70 ആം വാർഷികവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ സൗത്ത് സബ്ജില്ലയിലെ സ്കൂളുകളിൽ നടത്തുന്ന നൈതികം പരിപാടിയുടെ പരിശീലനം കമ്പിൽ മാപ്പിള എച്‌ എസിൽ വച്ച് നടന്നു .കുട്ടികൾക്ക് ഭരണ ഘടനയെപ്പറ്റി അറിവ് നൽകുവാൻ സഹായപ്രദമാകുന്ന  പരിശീലന പരിപാടിയാണ് നൈതികം. പരിശീലനം ലഭിച്ച അധ്യാപകർ സ്കൂളുകളിൽ തുടർ പ്രവർത്തനം നടത്തുന്നതാണ് .
നൈതികം പരിശീലനം 

കമ്പിൽ എച് എസിലെ കുട്ടികൾ തയ്യാറാക്കിയ അവകാശ പത്രിക സമർപ്പണം 

ശ്രദ്ധ

ശ്രദ്ധ - മികവിലേക്കൊരു ചുവട് 



തളിപ്പറമ്പ സൗത്ത് സബ്ജില്ലയിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 1 മുതൽ 8 വരെ ക്‌ളാസുകളിലെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന പരിശീലന പരിപാടി - ശ്രദ്ധ യുടെ ഉദ്‌ഘാടനം 02 -11 -2019ന് ജി എൽ പി എസ് കോറളായിൽ  വച്ച്  ഡയറ്റ് സീനിയർ  ലെക്ച്ചറർ ശ്രീ.ഗോപിനാഥൻ നിർവഹിച്ചു. ബി പി ഒ ശ്രീ.ഗോവിന്ദൻ സ്വാഗത ഭാഷണം നടത്തി .

     



പുസ്തകപ്പൂമഴ  

                              തളിപ്പറമ്പ് സബ്ജില്ലയിലെ  പ്രളയ ബാധിത സ്കൂളുകൾക്കുള്ള ലൈബ്രറി പുസ്‌തക വിതരണം -പുസ്തകപ്പൂമഴ, 02 -11 -2019 ന് കോറളായി ജി എൽ  പി എസിൽ വച്ച്   ബി പി ഒ ശ്രീ .ഗോവിന്ദൻ എടത്തിൽ നിർവഹിച്ചു .  കോറളായി ജി എൽ  പി എസ് ,എ എൽ പി എസ് കോൾത്തുരുത്തി ,എ എൽ പി എസ് പാവന്നൂർ  എന്നീ മൂന്ന് സ്കൂളുകൾക്കായി 850 ഓളം പുസ്തകങ്ങൾ വിതരണം ചെയ്തു.


പ്രധാനാധ്യാപകരുടെ യോഗം 

                              


തളിപ്പറമ്പ  സൗത്ത്  സബ്ജില്ലയിലെ  കലാമേളയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ   യോഗം   01 -11 -2019ന്  ബി ആർ സി ഹാളിൽ വച്ച് നടന്നു .60 പ്രധാനാധ്യാപകർ യോഗത്തിൽ പങ്കെടുത്തു . യോഗത്തിൽ വച്ച് സബ്ജില്ലയിലെ  3 ,4  ക്‌ളാസുകളിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ  ഗണിതവിജയം സബ്ജില്ലാതല പരിശീലനം പൂർത്തിയായതായി പ്രധാനാധ്യാപകർ അറിയിച്ചു.