sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, January 30, 2017

മലയാളത്തിളക്കത്തിന് തിളക്കമാര്‍ന്ന തുടക്കം

   മൂന്ന് , നാല് ക്ലാസ്സുകളിലെ ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സവിശേഷ പദ്ധതിക്ക് തുടക്കമായി. 27 കുട്ടികളും 23 അധ്യാപകരും  പങ്കെടുക്കുന്നു. നാളെ രക്ഷിതാക്കളും പങ്കാളിയാവും. 
     മലയാളത്തിളക്കം ബ്ലോക്ക് തല ഉദ്ഘാടനം പറശ്ശിനിക്കടവ് യു.പി.സ്കൂളില്‍ നിര്‍വ്വഹിച്ച ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.കെ.ശ്യാമള ടീച്ചര്‍ ഈ പദ്ധതിയോടെ എല്ലാവര്‍ക്കും എഴുതുവാനും, വായിക്കുവാനും കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
    തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസര്‍ ശ്രീമതി.കെ.വി. ലീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പറശ്ശിനിക്കടവ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രധാന അധ്യാപകന്‍ ശ്രീ.ദിലീപന്‍, പറശ്ശിനിക്കടവ് യു.പി.സ്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.സപ്നലത, ആന്തൂര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ- ഓര്‍ഡിനേറ്റര്‍ ശ്രീ.അരുണ്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോവിന്ദന്‍ എടാടത്തില്‍, സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര.സി.വി. എന്നിവര്‍ സംബന്ധിച്ചു.
        സുഷിത.വി.കെ.(ബി.ആര്‍.സി. ട്രെയിനര്‍ സിനി.എം.ഒ (ടീച്ചര്‍ കയരളം എ.യു.പി.സ്കൂള്‍) എന്നിവര്‍ ആര്‍.പിമാരായി ട്രൈഔട്ട് ക്ലാസിന് നേതൃത്വം നല്‍കുന്നു. ഫെബ്രുവരി  2,3 ദിവസങ്ങളില്‍ പഞ്ചായത്ത് തലം നടക്കും







Friday, January 27, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വ്യക്തമായ കാഴ്ചപ്പാടോടെ അതാത് പ്രദേശത്തെ ജനങ്ങളുടെ ഒത്തുചേരലായി മാറി.ബി.ആര്‍.സി. പരിധിയിലെ  61  വിദ്യാലയങ്ങളിലും സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വിദ്യാലയത്തിലും ജനപ്രതിനിധികള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ മനുഷ്യവലയമായി മാറി. അക്ഷരദീപം തെളിയിക്കല്‍, മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം , മഷിപ്പേന വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. വരും ദിവസങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. ഹരിത വല്‍ക്കരണത്തിനും പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിനും തുടക്കമായി. വിവിധ വിദ്യാലയങ്ങളിലായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.നാണു,  മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമള ടീച്ചര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാരായ പി.ബാലന്‍, കെ.സി.പി.ഫൗസിയ, എന്‍.പത്മനാഭന്‍ പ്രശസ്ത കവി കരിവെള്ളൂര്‍ മുരളി  എന്നിവരും  75  ഓളം എല്‍.എസ്.ജി. മെമ്പര്‍മാരും പങ്കെടുത്തു.ഉപജില്ലാ ഓഫീസര്‍ ശ്രീമതി.കെ.വി. ലീല , ബി.ആര്‍.സി. പ്രവര്‍ത്തകര്‍ എന്നിവര്‍ പല വിദ്യാലയങ്ങളിലായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.നാണു ജി.എച്ച്.എസ്. ചട്ടുകപ്പാറ സ്കൂളില്‍ പ്രതിജ്ഞ എടുക്കുന്നു.

പ്രശസ്ത കവി ശ്രീ.കരിവെള്ളൂര്‍ മുരളി ആന്തൂര്‍ എ.എല്‍.പി.സ്കൂളില്‍







പ്രതിജ്ഞയ്ക്ക് ശേഷം രണ്ടാം ഘട്ട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം കാനൂല്‍ ജൂബിലി എ.എല്‍.പി.സ്കൂളില്‍

ചേലേരി എ.യു.പി.സ്കൂള്‍



പ്രതിജ്ഞയ്ക്ക് ശേഷം അക്ഷര ദീപം തെളിക്കുന്നു.






സ്കൂളും കടന്ന് റോഡിലേക്ക് നീണ്ട വലയം തായംപൊയില്‍ എ.എല്‍.പി.സ്കൂളില്‍

ചെറുപഴശ്ശി എ.എല്‍.പി.സ്കൂള്‍





കയരളം എ.യു.പി.സ്കൂള്‍

മയ്യില്‍ എ.എല്‍.പി.സ്കൂള്‍

Tuesday, January 24, 2017

Monday, January 23, 2017

പ്രഥമാധ്യാപക പരിശീലനം - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പലപ്രാപ്തിയിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരുന്നതിന് പ്രത്യേക എച്ച്.എം.കോണ്‍ഫറന്‍സ് 23-01-2017 ന് നടന്നു. ഹൈസ്കൂള്‍ വിഭാഗത്തിലെ ഉള്‍പ്പടെ 59 വിദ്യാലയത്തില്‍ നിന്നും പങ്കാളിത്തമുണ്ടായി. യോഗത്തില്‍ ജനപ്രതിനിധികളായ ശ്രീ.ജെയിംസ് മാത്യു എം.എല്‍.എ , മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.സി.പി.ഫൗസിയ, മയ്യില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സി.കെ.പുരുഷോത്തമന്‍,കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.അനന്തന്‍ മാസ്റ്റര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ ഒരു മണിക്കൂര്‍ സമയം സംബന്ധിച്ച് ആശയ വിനിമയം നടത്തി പൊതുകാഴ്ചപ്പാട് രൂപപ്പെടുത്തി.
     എല്ലാ വിദ്യാലയത്തിലും തുണികൊണ്ടുള്ള ബാനര്‍, പൊതുവില്‍ തയ്യാറാക്കുവാന്‍ പ്രധാന അധ്യാപകരായ ശ്രീ.സുരേഷ് ബാബു, ശ്രീ.കൃഷ്മകുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പോസ്റ്റര്‍ പ്രധാന കേന്ദ്രങ്ങളില്‍ പതിക്കാന്‍ സ്കൂളുകള്‍ക്ക് ചുമതല നല്‍കി. ഓരോ വിദ്യാലയത്തിലും "മനുഷ്യവലയം" ജനകീയമാക്കാനും തീരുമാനിച്ചു. പങ്കെടുക്കുന്ന ജനപ്രതിനിധികളുടെ  പട്ടിക തയ്യാറാക്കി. ഇന്നും നാളെയുമായി പി.ഇ.സി. മീറ്റിംഗ് ചേരുവാനും 25 നകം സ്കൂള്‍ തല സമിതികള്‍ രൂപീകരിക്കാനും നിശ്ചയിച്ചു.
     



 






അമ്മ അറിയാന്‍

എസ്.എസ്.യുടെ നേതൃത്വത്തില്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അമ്മമാര്‍ക്ക് ഒരു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ് "അമ്മ അറിയാന്‍"  പറശ്ശിനിക്കടവ് ഹൈസ്കൂളില്‍ , ബി.ആര്‍.സി. ഹാള്‍ എന്നിവിടങ്ങളില്‍ ജനുവരി 21-01-2017   നടന്നു. പറശ്ശിനിക്കടവ് ഹൈസ്കൂളില്‍ ആന്തൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.എ.പ്രിയ ഉദ്ഘാടനം ചെയ്തു. മയ്യില്‍ ബി.ആര്‍.സി. ഹാളില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ.രവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
     കുട്ടികളിലെ ശരിയായ ആഹാര ശീലം, ആരോഗ്യശുചിത്വം, കുട്ടികള്‍ അകപ്പെട്ടുപോകാനിടയുള്ള സാമൂഹിക തിന്മകള്‍ , കുടുംബാന്തരീക്ഷം  കുട്ടിയുടെ പഠനത്തെ എങ്ങനെ ബാധിക്കുന്നു, കുട്ടിക്ക് പഠന പിന്‍തുണ നല്‍കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നീ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
                 രക്ഷിതാക്കള്‍ വളരെ താല്‍പര്യത്തോടെ ചര്‍ച്ചകളില്‍ പങ്കെടുത്തു.
          















ക്ലാസ് പി.ടി.എ - സ്കൂള്‍ തലം

മുഴുവന്‍ കുട്ടികളെയും മികച്ച നിലവാരത്തിലെത്തിക്കുന്നതിന് അധ്യാപകരോടൊപ്പം രക്ഷിതാക്കളുടെയും സഹകരണവും പിന്‍തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ് പി.ടി.എ മുഴുവന്‍ വിദ്യാലയങ്ങളിലും നടന്നു. രക്ഷിതാക്കളുടെ സജീവ ചര്‍ച്ചയും സാനിധ്യവും ശ്രദ്ധേയമായിരുന്നു.












Monday, January 16, 2017


തന്മയം - ജ്വാല തിയറ്റര്‍ ക്യാമ്പ്

നൂതന വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി.യുടെ കീഴില്‍ ന്യൂനപക്ഷവിഭാഗം കുട്ടികള്‍ക്കും , പെണ്‍കുട്ടികള്‍ക്കും  വേണ്ടി നടത്തിയ "തന്മയം" ജ്വാല തിയറ്റര്‍ ക്യാമ്പ് ഡിസംബര്‍ 29,30  ജനുവരി 6,7 തീയ്യതികളില്‍ മൂന്ന് വിദ്യാലയങ്ങളിലായി നടന്നു. കുട്ടികളില്‍ ആശയ വിനിമയ ശേഷി നേതൃത്വപാടവം, ആത്മവിശ്വാസം, സംഘബോധം എന്നിവ വളര്‍ത്തിയെടുക്കാന്‍ ഈ ക്യാമ്പിലൂടെ സാധിച്ചിട്ടുണ്ട്.












തീയ്യതി
ക്യാമ്പ് നടത്തുന്ന സ്കൂളിന്‍റെ പേര്
പങ്കെടുത്ത ജനപ്രതിനിധിള്‍
ഡിസംബര്‍
രാധാകൃഷ്ണ എ.യു.പി.സ്കൂള്‍
ശ്രീമതി.വസന്തകുമാരി
(ഇരിക്കൂര്‍ ബ്ലോക്ക് ,പഞ്ചായത്ത് പ്രസിഡണ്ട്)
ജനുവരി
പാമ്പുരുത്തി മാപ്പിള എ.യു.പി.സ്കൂള്‍

ശ്രീ.അനന്തന്‍ മാസ്റ്റര്‍

(വൈസ് പ്രസിഡണ്ട് ,കൊളച്ചേരി ഗ്രാമപഞ്ചായത്ത്)
ശ്രീമതി.താഹിറ.കെ
(വാര്‍ഡ് മെമ്പര്‍ ,കൊളച്ചേരി ഗ്രാമപഞ്ചായത്ത്)
ശ്രീ.എം.അബ്ദുള്‍ അസീസ്
(മെമ്പര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്)
ജനുവരി
ജി.യു.പി.സ്കൂള്‍ മൊറാഴ
ശ്രീമതി.പി.കെ.ശ്യാമള
(ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി 
ചെയര്‍പേഴ്സണ്‍, ആന്തൂര്‍)