മൂന്ന് , നാല് ക്ലാസ്സുകളിലെ ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സവിശേഷ പദ്ധതിക്ക് തുടക്കമായി. 27 കുട്ടികളും 23 അധ്യാപകരും പങ്കെടുക്കുന്നു. നാളെ രക്ഷിതാക്കളും പങ്കാളിയാവും.
മലയാളത്തിളക്കം ബ്ലോക്ക് തല ഉദ്ഘാടനം പറശ്ശിനിക്കടവ് യു.പി.സ്കൂളില്‍ നിര്‍വ്വഹിച്ച ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.കെ.ശ്യാമള ടീച്ചര്‍ ഈ പദ്ധതിയോടെ എല്ലാവര്‍ക്കും എഴുതുവാനും, വായിക്കുവാനും കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസര്‍ ശ്രീമതി.കെ.വി. ലീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പറശ്ശിനിക്കടവ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രധാന അധ്യാപകന്‍ ശ്രീ.ദിലീപന്‍, പറശ്ശിനിക്കടവ് യു.പി.സ്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.സപ്നലത, ആന്തൂര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ- ഓര്‍ഡിനേറ്റര്‍ ശ്രീ.അരുണ്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോവിന്ദന്‍ എടാടത്തില്‍, സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര.സി.വി. എന്നിവര്‍ സംബന്ധിച്ചു.
സുഷിത.വി.കെ.(ബി.ആര്‍.സി. ട്രെയിനര്‍ സിനി.എം.ഒ (ടീച്ചര്‍ കയരളം എ.യു.പി.സ്കൂള്‍) എന്നിവര്‍ ആര്‍.പിമാരായി ട്രൈഔട്ട് ക്ലാസിന് നേതൃത്വം നല്‍കുന്നു. ഫെബ്രുവരി 2,3 ദിവസങ്ങളില്‍ പഞ്ചായത്ത് തലം നടക്കും
No comments:
Post a Comment