തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പരിശീലനം 05-01-16 ന് വ്യാഴാഴ്ച രാവിലെ 10 മണിമുതല്‍ ബി.ആര്‍.സി. ഹാളില്‍ വെച്ച് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി.കെ.വി.ലീല ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയെക്കുറിച്ചും എസ്.എസ്.എയുടെ കാര്യങ്ങളെക്കുറിച്ചും പ്രസംഗത്തില്‍ സൂചിപ്പിച്ചു. ശാലാസിദ്ധിയെക്കുറിച്ച് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോവിന്ദന്‍ എടാടത്തില്‍ അവതരണം നടത്തി.ഏഴുഗ്രൂപ്പുകളായി തിരിഞ്ഞ് കാതല്‍ മേഖലകള്‍ ചര്‍ച്ച നടത്തി. പൊതു അവതരണം നടത്തി.ഹൈസ്കൂള്‍ പ്രഥമാധ്യാപകരുടെ പ്രതിനിധികള്‍ ഉള്‍പ്പടെ 61പങ്കാളികളും ബി.ആര്‍.സി. പ്രതിനിധികള്‍ 11പേര്‍ ഉള്‍പ്പടെ 72 പേര്‍ പങ്കെടുത്തു.
തുടര്‍ന്ന് സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര.സി.വി വാര്‍ഷിക പദ്ധതിയുമായി നടപ്പാക്കേണ്ട കാര്യങ്ങള്‍ വിശദമാ്കകി. യുഡയസ്സിന്‍റെ സഹായത്തോടെ സ്കൂള്‍തല ഡാറ്റാ ശേഖരണത്തെക്കുറിച്ച് വിശദമാക്കി. തുടര്‍ന്ന് പഞ്ചായത്തുകളായി തിരിഞ്ഞ് ഡാറ്റാ എന്‍ട്രി രേഖപ്പെടു്തതലുകള്‍ ഓരോന്നായി എടുത്ത് ചര്‍ച്ച നടത്തി.തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൊറാഴ സെണ്‍ട്രല്‍ എ.യു.പിസ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി.ശ്രീലത പുതുവല്‍സര സന്ദേശം നല്‍കി. പുതുവല്‍സര കേക്ക് മുറിച്ചു.
രണ്ട് മണിക്ക് തുടങ്ങിയ ഉച്ചയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ എസ്.എസ്എ ഇന്‍റര്‍വെന്‍ഷന്‍സുകള്‍ പരിചയപ്പെട്ടു. എന്‍ട്രി ആക്ടിവിറ്റി ആയി ബി.ആര്‍.സിയുടെ ഫോട്ടോ പാനലുകള്‍ ഗ്രൂപ്പുകള്‍ പരിചയപ്പെട്ടു.
ഹലോ ഇംഗ്ലീഷ് , മലയാളത്തിളക്കം കളിപ്പെട്ടി, ശാസ്ത്രോത്സവം , ഗണിതോത്സവം, സമഗ്ര വിദ്യാലയ പദ്ധതി എന്നിവ പരിചയപ്പെട്ടു. 4.30 ന് അവസാനിച്ചു.
Detailed and nice report
ReplyDelete