sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, November 29, 2016

ലോക ഭിന്നശേഷി ദിനാചരണം - ചിറകുള്ള ചങ്ങാതിമാര്‍


      തളിപ്പറമ്പ് സൗത്ത് സബ് ജില്ല ലോക ഭിന്നശേഷിദിനാചരണം ചിറകുള്ള ചങ്ങാതിമാര്‍ ഡിസംബര്‍ 2മുതല്‍ ബി.ആര്‍.സി. ഹാളില്‍ വെച്ച് നടക്കുന്നു. രാവിലെ 10 മണിക്ക് മയ്യില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സി.കെ. പുരുഷോത്തമന്‍റെ അധ്യക്ഷതയില്‍ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഫൗസിയ.കെ.സി.പി. ഉദ്ഘാടനം ചെയ്യുന്നു.

         സമാപനസമ്മേളനത്തില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ കുട്ടികള്‍ക്ക് സമ്മാനദാനം നല്‍കുന്നതാണ്.



Hello English Trianing


Wednesday, November 23, 2016

ഭിന്നശേഷി ശാക്തീകരണ ശില്‍പശാല "ചാരുത - 2016 "


      തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി ഭിന്നശേഷിയുള്ള കുട്ടികളെ ശാക്തീകരിക്കുന്നതിനായി ബി.ആര്‍.സി ബി.ആര്‍.സി. തനത് പ്രവര്‍ത്തനം "ചാരുത"  എന്ന പേരില്‍ നവംബര്‍ 22 ന് ബി.ആര്‍.സി. ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ അവര്‍കളുടെ അധ്യക്ഷതയില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി.കെ.ഉഷ ഉദ്ഘാടനം ചെയ്തു. മുയ്യം എ.യു.പി.സ്കൂളിലെ അധ്യാപിക ശ്രീമതി. ഗൗരി ടീച്ചര്‍ റിസോഴ്സ് പേര്‍സനായി പ്രവര്‍ത്തിച്ചു. വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രവൃത്തി പരിചയത്തിന്‍റെ ബാലപാഠം ഉള്‍കൊള്ളുന്നതിനും അവരില്‍ അന്തര്‍ലീനമായ കഴിവുകളെ ഉണര്‍ത്തി പ്രവൃത്തിയിലേര്‍പ്പെടാനുള്ള സാഹചര്യം ഒരുക്കാനും ഈ ശില്‍പശാല കൊണ്ട് സാധിച്ചു. സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.മുഹമ്മദ് എം.പി. ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രസ്തുത പരിപാടിയില്‍ റിസോഴ്സ് അധ്യാപിക ശ്രീമതി. നഫീസ.കെ.പി. സ്വാഗതവും ട്രെയിനര്‍ ശ്രീമതി. സുഷിത നന്ദിയും രേഖപ്പെടുത്തി.
       ശ്രീമതി.ഗൗരി ടീച്ചര്‍ ചവിട്ടി നിര്‍മ്മാണത്തിന്‍റെ മൂന്ന് വിധങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി പരിശീലിപ്പിച്ചു. ഫ്രെയിമുപയോഗിച്ച് പഴയ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ചവിട്ടി, പഴയ തുണികള്‍ മെടഞ്ഞ് ഓവല്‍, വൃത്തം എന്നീ ആകൃതിയില്‍ നിര്‍മ്മിച്ച് ചവിട്ടികള്‍ - പൂക്കളുടെ ആകൃതിയില്‍ വെട്ടി നിര്‍മ്മിച്ച ചവിട്ടികള്‍ എന്നിവ രക്ഷിതാക്കളും കുട്ടികളും കൂടി ടീച്ചറുടെ പരിശീലനത്തിലൂടെ നിര്‍മ്മിക്കുകയുണ്ടായി.
കുട്ടികള്‍ ഈ പ്രവൃത്തിയില്‍ സജീവമായി പങ്കെടുത്തു. മെടച്ചിലില്‍ ദേവിക നന്ദന, സഫ് വാന്‍ ശരണ്യ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.രക്ഷിതാക്കള്‍ക്ക് വീട്ടില്‍ ഉപയോഗിക്കുന്നതിനാല്‍ വിവിധ ചവിട്ടികള്‍ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാനുള്ള താല്‍പര്യം ഈ ശില്‍പലയിലൂടെ കൈവന്നു. ബാഗ്, കൂട്ട എന്നിവ ഇതിനകം നിര്‍മ്മിക്കാനുള്ള സാധ്യത അവര്‍ വ്യക്തമാക്കി. ഇനിയും ഇതുപോലുള്ള  ശില്‍പശാലകള്‍ നടത്തിയാല്‍ വളരെ നന്നാകുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.





































Monday, November 21, 2016

പ്ലാസ്റ്റിക് ശേഖരണം



പ്ലാസ്റ്റിക് ശേഖരണം എല്ലാ വിദ്യാലയങ്ങളിലും ഭംഗായി  നടന്നു കൊണ്ടിരിക്കുന്നു.








Friday, November 18, 2016

കലക്ടേഴ്സ്  @സ്കൂല്‍  കണ്ടക്കൈ എ.എല്‍.പി.സ്കൂള്‍

വിദ്യാരംഗം സബ്ജ് ജില്ലാതല ശില്‍പശാല

     തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ വിദ്യാരംഗം ശില്‍പശാല മുല്ലക്കൊടി എ.യു.പി.സ്കൂളില്‍ സുപ്രസിദ്ധ കഥാകൃത്തും എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസറുമായ ശ്രീ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. 
       അറിവിനും അപ്പുറം തിരിച്ചറിവ് നേടുവാന്‍ പ്രാപ്തരാകണമെന്നും വിവിധ കഥാസന്ദര്‍ഭങ്ങള്‍ വിശദീകരിച്ച് കുട്ടികളോട്  അദ്ദേഹം ആഹ്വാനം ചെയ്തു.
മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി. ബാലന്‍, എ.ഇ.ഒ ശ്രീമതി. കെ.വി. ലീല , ബി.പി.ഒ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ , പി.പ്രീത, കെ.കെ.മാധവന്‍ നമ്പ്യാര്‍, പി.പി. സോമന്‍ , പി.കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
കഥ, കാവ്യാലാപനം, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം, നാടന്‍ പാട്ട്, നാടക രചന എന്നീ മേഖലകളില്‍ വിദഗ്ധര്‍ കുട്ടികല്‍ക്ക് പരിശീലനം നല്‍കും. ആന്തൂര്‍ മുന്‍സിപാലിറ്റി, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മയ്യില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി നൂറില്‍ അധികം പ്രതിഭകല്‍ ശില്‍പശാലയില്‍ പങ്കെടുത്തു.



Tuesday, November 15, 2016

കലക്ടേഴ്സ് @സ്കൂല്‍ സബ് ജില്ലാതല ഉദ്ഘാടനം

     കണ്ണൂര്‍ ജില്ലാ കലക്ടര്‍ ആവിഷ്ക്കരിച്ച് തദ്ദേശസ്വയംഭരണ സ്താപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന കലക് ടേ ഴ്സ് @സ്കൂല്‍  പദ്ധതിയുടെ തളിപ്പറന്പ് സൗത്ത് സബ്ജ് ജില്ലാതല ഉദ്ഘാടനം ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ശ്യാമള ടീച്ചര്‍  പറശ്ശിനിക്കടവ് എ.യു.പി.സ്കൂളില്‍ വെച്ച് നിര്‍വ്വഹിച്ചു.
    കലക്ടര്‍  @ സ്കൂല്‍  പദ്ധതിയുടെ ആശയം ഉള്‍ക്കൊണ്ട് കൊണ്ട് 'ഗ്രീന്‍ ആന്തൂര്‍' പദ്ധതി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് ജീവിത ശൈലി മാറ്റി എഴുതാന്‍ തയ്യാറാവണമെന്നും ശ്യാമള ടീച്ചര്‍ പറഞ്ഞു.
   തളിപ്പറന്പ് സൗത്ത് എ.ഇ.ഒ ശ്രീമതി.കെ.വി.ലീല, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.കെ.കുഞ്ഞന്പു. ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി.ദിലീപന്‍, എ.യു.പി.സ്കൂള്‍ എച്ച്.എം.സപ്നലത, പി.ടി.എ പ്രസിഡണ്ട് കെ.പി.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു,
        കഴുകി ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍  സ്കൂളിലെത്തിച്ച് തരംതിരിച്ച് കച്ചവടക്കാര്‍ക്ക് കൈമാറും. നവംബര്‍  മുതല്‍ കുട്ടികള്‍ കലക്ടര്‍മാരായി പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങലില്‍ വ്യാപ്തരാകും.





Monday, November 7, 2016

സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പരിപാടി

   തളിപ്പറന്പ് സൗത്ത് ഉപജില്ല സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പിരപാടി 2016-2017  മയ്യില്‍ ബി.ആര്‍.സി. ഹാളില്‍  ആരംഭിച്ചു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക്  ബി.പി.ഒ.ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍  സ്വാഗതം പറഞ്ഞു. എ.ഇ.ഒ ശ്രീമതി.കെ.വി. ലീലയുടെ  അധ്യക്ഷതയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ.സി.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനെ ചെയ്തു. ഡയറ്റ് ലക്ചറര്‍ ഡോ.കെ.പി. ഗോപിനാഥന്‍  പദ്ധതി വിശദീകരിച്ചു. 
    പൊതു വിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവും സാങ്കേതികവുമായി ഉന്നതിയിലേക്ക് എത്തിക്കുന്നതിനും പ്രാദേശിക തനത് വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി സ്വയം നവീകരണപ്പെടുന്ന വിദ്യാലയങ്ങള്‍ രൂപപ്പെടുത്തുന്നതിനും സഹായമാകുന്ന രീതിയില്‍ പ്രഥമാധ്യാപകന് പരിവര്‍ത്തിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പദ്ധതിക്ക് എസ്.സി.ആര്‍.ടി. തുടക്കം കുറിക്കുന്നത് . ഡയറ്റ് ലക്ചറര്‍ 
ഡോ.കെ.പി. ഗോപിനാഥന്‍ ശ്രീ. വി.സി. നാരായണന്‍ മാസ്റ്റര്‍ (എച്ച്.എം. ചേലേരി മാപ്പിള എ.എല്‍.പി. സ്കൂള്‍) എ.ഇ.ഒ ശ്രീമതി. കെ.വി. ലീല , ബി.പി.ഒ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ എന്നിവര്‍ ക്ലാസ് നയിക്കുന്നു.











ക്രസ്റ്റര്‍ പരിശീലനം


 തളിപ്പറന്പ് സൗത്ത് ഉപജില്ലയിലെ നവംബര്‍ 5 ന്‍റെ  ക്ലസ്റ്റര്‍ പരിശീലനം ഏഴ് കേന്ദ്രങ്ങളിലായി നടന്നു. മയ്യില്‍ (.എം.എന്‍.എസ്. ജി.എച്ച്.എസ്. സ്കൂള്‍,മയ്യില്‍ എ.എല്‍.പി.സ്കൂള്‍ ), കന്പില്‍ (കെ.എം.എച്ച്.എസ്. എസ്) പറശ്ശിനിക്കടവ് (.യു.പിസ്കൂള്‍ മൊറാഴ), ചട്ടുകപ്പാറ (ജി.എച്ച്.എസ്. ചട്ടുകപ്പാറ) മൊറാഴ (ജി.യു.പിസ്കൂള്‍ മൊറാഴ) എന്നിവിടങ്ങളിലുമായാണ് പരിശീലന കേന്ദ്രങ്ങള്‍ .

  .സി.ടി. സാധ്യതകള്‍ പരമാവധി  പ്രയോജനപ്പെടുത്തിയ ടീച്ചിംഗ് മാന്വലുകള്‍ക്ക് ഏറെ പ്രയോജന പ്രദമായി അനുഭവപ്പെട്ടു. പാഠഭാഗത്തെ ഹാര്‍ഡ്സ്പോട്ടുകള്‍ കണ്ടെത്താനും ട്രൈ ഔട്ട് നടത്തി പുതിയ  പരീക്ഷണങ്ങളിലൂടെ ഏര്‍പ്പെടാനും ക്ലസ്റ്ററുകള്‍ ഉണര്‍വ്വ് നല്‍കി.

    പ്ലാസ്റ്റിക് ഭീകരനെതിരെയുള്ള യുദ്ധം വിദ്യാലയങ്ങളില്‍ നിന്നും തുടങ്ങണമെന്ന ബഹുമാനപ്പെട്ട ജില്ലാ കലക്ടറുടെ പ്രസന്‍റേഷന്‍ പുതുയ ദിശാബോധം നല്‍കി. വലിച്ചെറിയല്‍, സംസ്ക്കാരം ഉപേക്ഷിച്ച് ഓരോരുത്തരും കലക്ടര്‍മാരായി മാറുമെന്ന  ഉറപ്പോടെയാണ് എല്ലാവരും ക്ലസ്റ്റര്‍ അവസാനിപ്പിച്ചത്.

    ക്ലസറ്റര്‍ കേന്ദങ്ങള്‍ എ...ശ്രീമതി.കെ.വി. ലീല, ഡയറ്റ് ഫാക്കല്‍ട്ടി ഡോ.കെ.പി. ഗോപിനാഥന്‍, ബി.പി.ഒ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.


Tuesday, November 1, 2016

Cluster


പ്രഥമാധ്യാപ പരിശീലനം

ഉപജില്ലയിലെ പ്രഥമാധ്യാപക അടിയന്തിര യോഗം    ന് തളിപ്പറന്പ് സൗത്ത് ബി.ആര്‍.സി. ഹാളില്‍ വെച്ച് ചേര്‍ന്നു.
      56 പ്രഥമാധ്യാപകര്‍ പങ്കെടുത്തു. അകാലത്തില്‍ മരണമടഞ്ഞ എച്ച്.എം.ശ്രീ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ക്ക് അനുസ്മരണം നടത്തി. നവംബര്‍ അഞ്ചിന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച കാര്യങ്ങള്‍ അവതരിപ്പിച്ചു.ക്ലസ്റ്റര്‍ സെന്‍ററുകള്‍ ഏഴ് ഇടത്തായി ക്രമീകരിക്കാന്‍ തീരുമാനിച്ചു. ക്ലസ്റ്റര്‍ പരിശീലനത്തിന് വരുന്ന അധ്യാപകര്‍ ടീച്ചിംഗ് മാനുവല്‍, ഹാന്‍റ് ബുക്ക്, ടെക്സ്റ്റ് ബുക്ക് മുതലായവയ്ക്കു പുറമെ മൂന്ന് ഉത്തരക്കടലാസുകള്‍  വീതം കൊണ്ട് വരണം, ട്രൈ ഔട്ട് റിപ്പോര്‍ട്ടും വേണം .
                ബഹു. ജില്ലാകലക്ടറുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍‌ത്തനം ഊര്‍ജ്ജിതമായി നടത്താന്‍ നിശ്ചയിച്ചു. വീഡിയോ, പ്രസന്‍റേഷന്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
                 ഡയറ്റ് ഫാക്കല്‍ട്ടി ശ്രീ. ഡോ.ഗോപിനാഥന്‍.കെ.പി, എ.ഇ.ഒശ്രീമതി.കെ.വി. ലീല, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.



തളിപ്പറന്പ് നിയോജക മണ്ഢലം അക്കാദമിക് കൂട്ടായ്മ

CLUSTER PLANNING



ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ബി ആര്‍സി തല പ്ലാനിംഗ് 31/10/16 ന് ബി ആര്‍സി ഹാളില്‍ വച്ച് നടന്നു.
തളിപ്പറമ്പ് സൗത്ത് എ..ഒ ശ്രീമതി .കെ.വി.ലീല,ഡയറ്റ് ലക്ചറര്‍ ഡോ. കെപി. ഗോപിനാഥന്‍,ബിപിഒ ഗോവിന്ദന്‍ എടാടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ജില്ലക്ക് ഓരോ വിഷയത്തിനും ആവശ്യമായ ആര്‍.പി മാര്‍ അവരുടെ വിഷയങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി ക്ലസ്റ്ററിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തി.വിവിധ വിഷയങ്ങള്‍ക്കായി 32 ഓളം ആര്‍പി മാര്‍ ബിആര്‍സി പ്ലാനിംഗില്‍ പങ്കെടുത്തു.
സമഗ്ര ഗുണമേന്മാ വിദ്യാലയം എന്ന കാഴ്ചപ്പാടോടുകൂടി നടത്തിയ ക്ലസ്റ്റര്‍ പരിശീലനത്തിന്റെ തുടര്‍ച്ചയാണ് നവമ്പര്‍ 5ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനം.
ഒന്നാം ടേം മൂല്യനിര്‍ണയത്തിന്റെ ഉത്തര കടലാസുകള്‍ വിശകലനം ചെയ്ത് പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്ര​ണംചെയ്ത് നടപ്പിലാക്കുന്നതിന് ശാസ്ത്രീയമായി പരിശീലനം ആവശ്യമുണ്ട് തുടര്‍ന്ന് പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളിലെ ഹാര്‍ഡ്സ്പോട്ടുകള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള ട്രൈഔട്ട് രീതികള്‍ ആസൂത്രണം ചെയ്യുക,സമഗ്രഗുണമോന്മാപദ്ധതി സ്കൂള്‍ തല രൂപ രേഖ പരിചയപ്പെടലും,എസ്എസ്എ നടപ്പിലാക്കുന്ന പദ്ധതികള്‍ പരിചയപ്പെടുക എന്നതാണ് ഈ ക്ലസ്റ്ററിന്റെ പ്രധാന ലക്ഷ്യങ്ങള്‍
സമഗ്ര വിദ്യാലയവികസനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന ടീച്ചിംഗ് മാന്വല്‍,ICT സാധ്യതകളും മറ്റ് സാധ്യതകളും ക്ലസ്റ്ററില്‍ പരിചയപ്പെടാനുള്ള തീരുമാനം ഉണ്ടായി.






CLUSTER CENTRE