തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി ഭിന്നശേഷിയുള്ള കുട്ടികളെ ശാക്തീകരിക്കുന്നതിനായി ബി.ആര്‍.സി ബി.ആര്‍.സി. തനത് പ്രവര്‍ത്തനം "ചാരുത" എന്ന പേരില്‍ നവംബര്‍ 22 ന് ബി.ആര്‍.സി. ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ അവര്‍കളുടെ അധ്യക്ഷതയില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി.കെ.ഉഷ ഉദ്ഘാടനം ചെയ്തു. മുയ്യം എ.യു.പി.സ്കൂളിലെ അധ്യാപിക ശ്രീമതി. ഗൗരി ടീച്ചര്‍ റിസോഴ്സ് പേര്‍സനായി പ്രവര്‍ത്തിച്ചു. വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രവൃത്തി പരിചയത്തിന്‍റെ ബാലപാഠം ഉള്‍കൊള്ളുന്നതിനും അവരില്‍ അന്തര്‍ലീനമായ കഴിവുകളെ ഉണര്‍ത്തി പ്രവൃത്തിയിലേര്‍പ്പെടാനുള്ള സാഹചര്യം ഒരുക്കാനും ഈ ശില്‍പശാല കൊണ്ട് സാധിച്ചു. സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.മുഹമ്മദ് എം.പി. ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രസ്തുത പരിപാടിയില്‍ റിസോഴ്സ് അധ്യാപിക ശ്രീമതി. നഫീസ.കെ.പി. സ്വാഗതവും ട്രെയിനര്‍ ശ്രീമതി. സുഷിത നന്ദിയും രേഖപ്പെടുത്തി.
ശ്രീമതി.ഗൗരി ടീച്ചര്‍ ചവിട്ടി നിര്‍മ്മാണത്തിന്‍റെ മൂന്ന് വിധങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി പരിശീലിപ്പിച്ചു. ഫ്രെയിമുപയോഗിച്ച് പഴയ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ചവിട്ടി, പഴയ തുണികള്‍ മെടഞ്ഞ് ഓവല്‍, വൃത്തം എന്നീ ആകൃതിയില്‍ നിര്‍മ്മിച്ച് ചവിട്ടികള്‍ - പൂക്കളുടെ ആകൃതിയില്‍ വെട്ടി നിര്‍മ്മിച്ച ചവിട്ടികള്‍ എന്നിവ രക്ഷിതാക്കളും കുട്ടികളും കൂടി ടീച്ചറുടെ പരിശീലനത്തിലൂടെ നിര്‍മ്മിക്കുകയുണ്ടായി.
കുട്ടികള്‍ ഈ പ്രവൃത്തിയില്‍ സജീവമായി പങ്കെടുത്തു. മെടച്ചിലില്‍ ദേവിക നന്ദന, സഫ് വാന്‍ ശരണ്യ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.രക്ഷിതാക്കള്‍ക്ക് വീട്ടില്‍ ഉപയോഗിക്കുന്നതിനാല്‍ വിവിധ ചവിട്ടികള്‍ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാനുള്ള താല്‍പര്യം ഈ ശില്‍പലയിലൂടെ കൈവന്നു. ബാഗ്, കൂട്ട എന്നിവ ഇതിനകം നിര്‍മ്മിക്കാനുള്ള സാധ്യത അവര്‍ വ്യക്തമാക്കി. ഇനിയും ഇതുപോലുള്ള ശില്‍പശാലകള്‍ നടത്തിയാല്‍ വളരെ നന്നാകുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
One of the best reports from BRCs... Keep it up
ReplyDelete