തളിപ്പറന്പ് സൗത്ത് ഉപജില്ല സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പിരപാടി 2016-2017 മയ്യില്‍ ബി.ആര്‍.സി. ഹാളില്‍ ആരംഭിച്ചു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് ബി.പി.ഒ.ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ സ്വാഗതം പറഞ്ഞു. എ.ഇ.ഒ ശ്രീമതി.കെ.വി. ലീലയുടെ അധ്യക്ഷതയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ.സി.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനെ ചെയ്തു. ഡയറ്റ് ലക്ചറര്‍ ഡോ.കെ.പി. ഗോപിനാഥന്‍ പദ്ധതി വിശദീകരിച്ചു.
പൊതു വിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവും സാങ്കേതികവുമായി ഉന്നതിയിലേക്ക് എത്തിക്കുന്നതിനും പ്രാദേശിക തനത് വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി സ്വയം നവീകരണപ്പെടുന്ന വിദ്യാലയങ്ങള്‍ രൂപപ്പെടുത്തുന്നതിനും സഹായമാകുന്ന രീതിയില്‍ പ്രഥമാധ്യാപകന് പരിവര്‍ത്തിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പദ്ധതിക്ക് എസ്.സി.ആര്‍.ടി. തുടക്കം കുറിക്കുന്നത് . ഡയറ്റ് ലക്ചറര്‍
ഡോ.കെ.പി. ഗോപിനാഥന്‍ ശ്രീ. വി.സി. നാരായണന്‍ മാസ്റ്റര്‍ (എച്ച്.എം. ചേലേരി മാപ്പിള എ.എല്‍.പി. സ്കൂള്‍) എ.ഇ.ഒ ശ്രീമതി. കെ.വി. ലീല , ബി.പി.ഒ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ എന്നിവര്‍ ക്ലാസ് നയിക്കുന്നു.
No comments:
Post a Comment