ക്രസ്റ്റര്‍ പരിശീലനം
തളിപ്പറന്പ്
സൗത്ത് ഉപജില്ലയിലെ നവംബര്‍
5 ന്‍റെ
ക്ലസ്റ്റര്‍ പരിശീലനം ഏഴ്
കേന്ദ്രങ്ങളിലായി നടന്നു.
മയ്യില്‍
(ഐ.എം.എന്‍.എസ്.
ജി.എച്ച്.എസ്.
സ്കൂള്‍,മയ്യില്‍
എ.എല്‍.പി.സ്കൂള്‍
), കന്പില്‍
(കെ.എം.എച്ച്.എസ്.
എസ്)
പറശ്ശിനിക്കടവ്
(എ.യു.പിസ്കൂള്‍
മൊറാഴ), ചട്ടുകപ്പാറ
(ജി.എച്ച്.എസ്.
ചട്ടുകപ്പാറ)
മൊറാഴ
(ജി.യു.പിസ്കൂള്‍
മൊറാഴ) എന്നിവിടങ്ങളിലുമായാണ്
പരിശീലന കേന്ദ്രങ്ങള്‍ .
ഐ.സി.ടി.
സാധ്യതകള്‍
പരമാവധി പ്രയോജനപ്പെടുത്തിയ
ടീച്ചിംഗ് മാന്വലുകള്‍ക്ക്
ഏറെ പ്രയോജന പ്രദമായി
അനുഭവപ്പെട്ടു. പാഠഭാഗത്തെ
ഹാര്‍ഡ്സ്പോട്ടുകള്‍
കണ്ടെത്താനും ട്രൈ ഔട്ട്
നടത്തി പുതിയ പരീക്ഷണങ്ങളിലൂടെ
ഏര്‍പ്പെടാനും ക്ലസ്റ്ററുകള്‍
ഉണര്‍വ്വ് നല്‍കി.
പ്ലാസ്റ്റിക്
ഭീകരനെതിരെയുള്ള യുദ്ധം
വിദ്യാലയങ്ങളില്‍ നിന്നും
തുടങ്ങണമെന്ന ബഹുമാനപ്പെട്ട
ജില്ലാ കലക്ടറുടെ പ്രസന്‍റേഷന്‍
പുതുയ ദിശാബോധം നല്‍കി.
വലിച്ചെറിയല്‍,
സംസ്ക്കാരം
ഉപേക്ഷിച്ച് ഓരോരുത്തരും
കലക്ടര്‍മാരായി മാറുമെന്ന
ഉറപ്പോടെയാണ് എല്ലാവരും
ക്ലസ്റ്റര്‍ അവസാനിപ്പിച്ചത്.
ക്ലസറ്റര്‍
കേന്ദങ്ങള്‍ എ.ഇ.ഒ.ശ്രീമതി.കെ.വി.
ലീല,
ഡയറ്റ്
ഫാക്കല്‍ട്ടി ഡോ.കെ.പി.
ഗോപിനാഥന്‍,
ബി.പി.ഒ
ശ്രീ. ഗോവിന്ദന്‍
എടാടത്തില്‍ എന്നിവര്‍
സന്ദര്‍ശനം നടത്തി.
No comments:
Post a Comment