തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ വിദ്യാരംഗം ശില്‍പശാല മുല്ലക്കൊടി എ.യു.പി.സ്കൂളില്‍ സുപ്രസിദ്ധ കഥാകൃത്തും എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസറുമായ ശ്രീ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
അറിവിനും അപ്പുറം തിരിച്ചറിവ് നേടുവാന്‍ പ്രാപ്തരാകണമെന്നും വിവിധ കഥാസന്ദര്‍ഭങ്ങള്‍ വിശദീകരിച്ച് കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി. ബാലന്‍, എ.ഇ.ഒ ശ്രീമതി. കെ.വി. ലീല , ബി.പി.ഒ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ , പി.പ്രീത, കെ.കെ.മാധവന്‍ നമ്പ്യാര്‍, പി.പി. സോമന്‍ , പി.കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
കഥ, കാവ്യാലാപനം, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം, നാടന്‍ പാട്ട്, നാടക രചന എന്നീ മേഖലകളില്‍ വിദഗ്ധര്‍ കുട്ടികല്‍ക്ക് പരിശീലനം നല്‍കും. ആന്തൂര്‍ മുന്‍സിപാലിറ്റി, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മയ്യില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി നൂറില്‍ അധികം പ്രതിഭകല്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
No comments:
Post a Comment