ഉപജില്ലയിലെ പ്രഥമാധ്യാപക അടിയന്തിര യോഗം ന് തളിപ്പറന്പ് സൗത്ത് ബി.ആര്‍.സി. ഹാളില്‍ വെച്ച് ചേര്‍ന്നു.
56
പ്രഥമാധ്യാപകര്‍ പങ്കെടുത്തു. അകാലത്തില്‍ മരണമടഞ്ഞ എച്ച്.എം.ശ്രീ.
ചന്ദ്രശേഖരന്‍ മാസ്റ്റര്‍ക്ക് അനുസ്മരണം നടത്തി. നവംബര്‍ അഞ്ചിന് നടക്കുന്ന
ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച കാര്യങ്ങള്‍ അവതരിപ്പിച്ചു.ക്ലസ്റ്റര്‍
സെന്‍ററുകള്‍ ഏഴ് ഇടത്തായി ക്രമീകരിക്കാന്‍ തീരുമാനിച്ചു. ക്ലസ്റ്റര്‍
പരിശീലനത്തിന് വരുന്ന അധ്യാപകര്‍ ടീച്ചിംഗ് മാനുവല്‍, ഹാന്‍റ് ബുക്ക്,
ടെക്സ്റ്റ് ബുക്ക് മുതലായവയ്ക്കു പുറമെ മൂന്ന് ഉത്തരക്കടലാസുകള്‍ വീതം
കൊണ്ട് വരണം, ട്രൈ ഔട്ട് റിപ്പോര്‍ട്ടും വേണം .
ബഹു. ജില്ലാകലക്ടറുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം
ഊര്‍ജ്ജിതമായി നടത്താന്‍ നിശ്ചയിച്ചു. വീഡിയോ, പ്രസന്‍റേഷന്‍ എന്നിവ
പ്രദര്‍ശിപ്പിച്ചു.
No comments:
Post a Comment