ക്ലസ്റ്റര്‍
പരിശീലനത്തിന്റെ ബി ആര്‍സി
തല പ്ലാനിംഗ് 31/10/16 ന്
ബി ആര്‍സി ഹാളില്‍ വച്ച്
നടന്നു.
തളിപ്പറമ്പ്
സൗത്ത് എ.ഇ.ഒ
ശ്രീമതി .കെ.വി.ലീല,ഡയറ്റ്
ലക്ചറര്‍ ഡോ. കെപി.
ഗോപിനാഥന്‍,ബിപിഒ
ഗോവിന്ദന്‍ എടാടത്തില്‍
എന്നിവരുടെ നേതൃത്വത്തില്‍
സബ് ജില്ലക്ക് ഓരോ വിഷയത്തിനും
ആവശ്യമായ ആര്‍.പി
മാര്‍ അവരുടെ വിഷയങ്ങള്‍
വിശദമായ ചര്‍ച്ച നടത്തി
ക്ലസ്റ്ററിന് ആവശ്യമായ
മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍
നടത്തി.വിവിധ
വിഷയങ്ങള്‍ക്കായി 32 ഓളം
ആര്‍പി മാര്‍ ബിആര്‍സി
പ്ലാനിംഗില്‍ പങ്കെടുത്തു.
സമഗ്ര
ഗുണമേന്മാ വിദ്യാലയം എന്ന
കാഴ്ചപ്പാടോടുകൂടി നടത്തിയ
ക്ലസ്റ്റര്‍ പരിശീലനത്തിന്റെ
തുടര്‍ച്ചയാണ് നവമ്പര്‍ 5ന്
നടക്കുന്ന ക്ലസ്റ്റര്‍
പരിശീലനം.
ഒന്നാം
ടേം മൂല്യനിര്‍ണയത്തിന്റെ
ഉത്തര കടലാസുകള്‍ വിശകലനം
ചെയ്ത് പ്രശ്നങ്ങള്‍ കണ്ടെത്തി
പരിഹാരപ്രവര്‍ത്തനങ്ങള്‍
ആസൂത്രണംചെയ്ത് നടപ്പിലാക്കുന്നതിന്
ശാസ്ത്രീയമായി പരിശീലനം
ആവശ്യമുണ്ട് തുടര്‍ന്ന്
പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളിലെ
ഹാര്‍ഡ്സ്പോട്ടുകള്‍ കണ്ടെത്തി
അവ പരിഹരിക്കുന്നതിനുള്ള
ട്രൈഔട്ട് രീതികള്‍ ആസൂത്രണം
ചെയ്യുക,സമഗ്രഗുണമോന്മാപദ്ധതി
സ്കൂള്‍ തല രൂപ രേഖ
പരിചയപ്പെടലും,എസ്എസ്എ
നടപ്പിലാക്കുന്ന പദ്ധതികള്‍
പരിചയപ്പെടുക എന്നതാണ് ഈ
ക്ലസ്റ്ററിന്റെ പ്രധാന
ലക്ഷ്യങ്ങള്‍
സമഗ്ര
വിദ്യാലയവികസനത്തിന്റെ
ഭാഗമായി തളിപ്പറമ്പ് നിയോജക
മണ്ഡലം കേന്ദ്രീകരിച്ച്
തയ്യാറാക്കുന്ന ടീച്ചിംഗ്
മാന്വല്‍,ICT സാധ്യതകളും
മറ്റ് സാധ്യതകളും ക്ലസ്റ്ററില്‍
പരിചയപ്പെടാനുള്ള തീരുമാനം
ഉണ്ടായി.
Good Effort
ReplyDelete