sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, April 1, 2020

Canvas 2020


ക്യാൻവാസ് 2020



സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി കൊറോണ പ്രതിരോധ കാലം കുട്ടികൾ എങ്ങനെ അതിജീവിച്ചു എന്നതുമായി ബന്ധപ്പെട്ട് ക്യാൻവാസ് 2020 എന്ന പരിപാടി സംഘടിപ്പിക്കുകയാണ് .
കോവിഡ് 19 രോഗഭീതിയും പ്രതിരോധ മാർഗങ്ങൾ ,തടയാനുള്ള ആശയങ്ങൾ ,പരിസ്ഥിതി വെല്ലുവിളികളും പുതുകാല സാംക്രമിക രോഗങ്ങളും ,സഹജീവി സ്നേഹവും കരുതലും ,കൊ റോണാനന്തര പുതു ലോകം ,കൊറോണക്കാലത്തെ അടച്ചുപൂട്ടൽ സമയം ഞാനും എന്റെ കുടുംബവും എങ്ങനെ ക്രിയാത്മകമായി വിനിയോഗിച്ചു തുടങ്ങിയ മേഖലയിലുള്ള കുട്ടികളുടെ ചിന്തകളും ആശയങ്ങളും ഉൾക്കൊള്ളുന്ന സർഗസൃഷ്ടികളാണ് ഉണ്ടാകേണ്ടതാണ് .
 തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ
1 .പെയിന്റിംഗ് / പോസ്റ്റൽ രചന
2 .ഡയറിക്കുറിപ്പുകൾ
3 .വായനക്കുറിപ്പ് / സിനിമാസ്വാദനക്കുറിപ്പ്
4 .കഥ/കവിത / ലേഖനം
5 .വാർത്താപത്രിക / കൊളാഷ്
* A3 ( 42 cm x 30 cm) പേപ്പറിൽ വാട്ടർ കളർ / ഓയിൽ / അക്രലിക് കളർ / ക്രയോൺ ഉപയോഗിച്ച് പെയിന്റിംഗ് / പോസ്റ്റർ തയ്യാറാക്കാം .
* കോവിഡ് പ്രതിരോധ കാലത്തെ ഏതെങ്കിലും 5 ദിവസത്തെ ഡയറിക്കുറിപ്പുകൾ തയ്യാറാക്കാം
* കോവിഡ് പ്രതിരോധ കാലത്ത് വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെ വായനാനുഭവം സർഗാത്മകമായി തയ്യാറാക്കാം അല്ലെങ്കിൽ ഈ കാലയളവിൽ കണ്ട ഒരു സിനിമയെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
* കൊറോണ പ്രതിരോധ കാലത്ത് ലോകത്ത് നിലനിൽക്കുന്ന അവസ്ഥ പ്രമേയമാക്കിയ കഥ / കവിത / ലേഖനം തയ്യാറാക്കാം
* കൊറോണ പ്രതിരോധ കാലത്ത് പത്രമാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി കൊളാഷ് / വാർത്താപത്രിക തയ്യാറാക്കാം
   ഓരോ കുട്ടിക്കും ഒന്നിലധികം സൃഷടികൾ തയ്യാറാക്കാം
തയ്യാറാക്കിയ സൃഷ്ടികൾ ഫോട്ടോ എടുത്ത് 2020 ഏപ്രിൽ 15 നുള്ളിൽ പഞ്ചായത്ത് ചുമതലയുള്ള CRC കോ ഓർഡിനേറ്റർക്ക് അയച്ചുകൊടുക്കണം. 

ഹാൻഡ് വാഷ് ,കൊറോണ അവബോധന പോസ്റ്റർ - വിതരണം