പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പലപ്രാപ്തിയിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരുന്നതിന് പ്രത്യേക എച്ച്.എം.കോണ്‍ഫറന്‍സ് 23-01-2017 ന് നടന്നു. ഹൈസ്കൂള്‍ വിഭാഗത്തിലെ ഉള്‍പ്പടെ 59 വിദ്യാലയത്തില്‍ നിന്നും പങ്കാളിത്തമുണ്ടായി. യോഗത്തില്‍ ജനപ്രതിനിധികളായ ശ്രീ.ജെയിംസ് മാത്യു എം.എല്‍.എ , മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.സി.പി.ഫൗസിയ, മയ്യില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സി.കെ.പുരുഷോത്തമന്‍,കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.അനന്തന്‍ മാസ്റ്റര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ ഒരു മണിക്കൂര്‍ സമയം സംബന്ധിച്ച് ആശയ വിനിമയം നടത്തി പൊതുകാഴ്ചപ്പാട് രൂപപ്പെടുത്തി.
എല്ലാ വിദ്യാലയത്തിലും തുണികൊണ്ടുള്ള ബാനര്‍, പൊതുവില്‍ തയ്യാറാക്കുവാന്‍ പ്രധാന അധ്യാപകരായ ശ്രീ.സുരേഷ് ബാബു, ശ്രീ.കൃഷ്മകുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പോസ്റ്റര്‍ പ്രധാന കേന്ദ്രങ്ങളില്‍ പതിക്കാന്‍ സ്കൂളുകള്‍ക്ക് ചുമതല നല്‍കി. ഓരോ വിദ്യാലയത്തിലും "മനുഷ്യവലയം" ജനകീയമാക്കാനും തീരുമാനിച്ചു. പങ്കെടുക്കുന്ന ജനപ്രതിനിധികളുടെ പട്ടിക തയ്യാറാക്കി. ഇന്നും നാളെയുമായി പി.ഇ.സി. മീറ്റിംഗ് ചേരുവാനും 25 നകം സ്കൂള്‍ തല സമിതികള്‍ രൂപീകരിക്കാനും നിശ്ചയിച്ചു.

Well done Team Thaliparamba South
ReplyDelete