രക്ഷിതാക്കള്‍ക്ക് ഒരു സാന്ത്വനമെന്നോണം വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ളവര്‍ പങ്കെടുത്ത് കുട്ടികളുടെ ശാരീരിക മാനസിക പരിമിതികള്‍ മറികടക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് സാന്തനവേദി. കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുവാനും എന്‍റെ കുട്ടിക്കും ജോലിചെയ്ത് സമൂഹത്തില്‍ ജീവിക്കാം എന്നാ രക്ഷിതാക്കള്‍ക്കുള്ള ശാക്തീകരണവുമാണ് ഇതിന്‍റെ ലക്ഷ്യം.
ഒന്നാമത്തെ സെഷന്‍ മോട്ടിവേഷന്‍ ക്ലാസ്, യോഗ രണ്ടാമത്തെ സെഷനില്‍ ഏണ്‍ ആന്‍റ് ലേണ്‍ ,ഫാബ്രിക് പെയിന്‍റിംഗ്,മൂന്നാമത്തെ സെഷന്‍ രക്ഷാകര്‍തൃശാക്തീകരണം,- ശുചിത്വം, ആരോഗ്യം, കൗമാരപ്രശ്നങ്ങളും വളര്‍ച്ചാ വ്യതിയാനങ്ങളും എന്നീ ക്ലാസ്സുകളായിരുന്നു.
കൊളച്ചേരി പഞ്ചായത്ത് സായന്തനവേദി കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.അനന്തന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ബി.ആര്.സി. ട്രെയിനര്‍ ശ്രീമതി.ബീന.എ.സി സ്വാഗതം പറഞ്ഞു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി.നഫീസ.കെ.പി.ആശംസ പറഞ്ഞു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി.സുമതി.എം.വി നന്ദി പറഞ്ഞു.
ഡോ.കെ.രാജഗോപാലന്‍ (മയ്യില്‍ ഇടൂഴി ആയുര്‍വേദആശുപത്രിയിലെ യോഗാ തെറാപ്പിസ്റ്റ്) യോഗാ ക്ലാസ് എടുത്തു. മനുഷ്യശരീരവ്യവസ്ഥകള്‍, ജീവിത ശൈലി രോഗങ്ങള്‍, യോഗാതെറാപ്പിയുടെ പ്രാധാന്യം, ലഘുയോഗാസനങ്ങള്‍, എന്നിവയെക്കുറിച്ച് ഉദാഹരണസഹിതം വിശദീകരിച്ചു.
No comments:
Post a Comment