sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, February 16, 2017

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന യു.പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കുള്ള ബോധവല്‍ക്കരണ ക്ലാസ്

തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സിയില്‍ വെച്ച് 16-02-2017ന് പ്രത്യേക പരിഗണന  അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി "വീടൊരു വിദ്യാലയം" യു.പി.വിഭാഗം രക്ഷാകര്‍തൃ ശാക്തീകരണ പിരപാടി സംഘടിപ്പിക്കുകയുണ്ടായി.
     സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്‍റെ ഭാഗമായി നടന്ന ഈ പരിപാടി മയ്യില്‍ എ.എല്‍.പി.സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി.കെ.കെ.ഓമന ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത പരിപാടിയില്‍ സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.അനിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി . നഫീസ.കെ.പി നന്ദിയും ശ്രീമതി.ജയന്തി.എം.വി നന്ദിയും  പറഞ്ഞു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി.സുമതി എം.വി. പദ്ധതി വിശദീകരണം നടത്തി.
   അ‍ഞ്ച് സെഷനായി നടന്ന ക്ലാസില്‍ യു.പി.അടിസ്ഥാനശാസ്ത്രം ആസ്പദമാക്കിയുള്ള പഠന പ്രവര്‍ത്തനങ്ങള്‍, പരീക്ഷണങ്ങള്‍, മണ്ണ്, ജലം, വായു മലിനീകരണം കാരണങ്ങള്‍, പ്രത്യാഘാതങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയുടെ വീഡിയോ പ്രദര്‍ശനം, മോട്ടിഫേഷന്‍ വീഡിയോ, സമീപനം, പിന്തുണകള്‍, ഫീഡ്ബാക്ക് എന്നീ പരിപാടികള്‍ സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.അനിത ടീച്ചര്‍, റിസോഴ്സ് ടീച്ചര്‍ ശ്രീമതി.സുമതി.എം.വി, നഫീസ.കെ.പി എന്നിവരുടെ നേതൃത്വത്തില്‍ വിജയകരമായി നടത്തുകയുണ്ടായി. 40 ഓളം പേര്‍ പങ്കെടുത്തു.














No comments:

Post a Comment