sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, November 30, 2021

ലോകഭിന്നശേഷി വാരാചരണം

 


ലോകഭിന്നശേഷി വാരാചരണത്തിൻറെ ഭാഗമായി അനികയുടെ വീട്ടിൽ ചങ്ങാതിക്കൂട്ടം (  ഗൃഹസന്ദർശനം )









കൊളച്ചേരിയിൽ ജില്ലാ പഞ്ചായത്തംഗം കെ. താഹിറയും മയ്യിലിൽ പഞ്ചായത്തംഗം ശരതും ഉദ്ഘാടനം ചെയ്തു . ചെറുപഴശി LP സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ, പ്രഥമാ ധ്യാപിക ഇ-വി മിനി, പി.ടി.എ.പ്രസിഡന്റ്, ക്ലസ്റ്റർ കോർഡിനേറ്റർ, സ്പെഷ്യൽ എജുക്കേറ്റർ,എസ്.എസ്.ജി അംഗങ്ങൾ എന്നിവരും അമർ നാഥിന്റെ വീട്ടിലെത്തി .
രണ്ട് വർഷക്കാലമായി വിദ്യാലയ മുറ്റത്തെത്താൻ കൊതിച്ച അമർജിത്തിന്റെ മുറ്റത്തേക്ക്       വിദ്യാലയത്തിലുള്ളവരൊന്നടങ്കമെത്തിയപ്പോൾ നിരന്തോട് ഗ്രാമമാണ് നിർവൃതിയിലായത്. മഹാമാരിക്കാലത്തെ അടച്ചിരിപ്പിൽ തുടരുന്ന ഭിന്നശേഷി വിദ്യാർഥികളുടെ വീടുകളിലേക്കാണ് സമഗ്ര ശിക്ഷ പദ്ധതി  സമ്മാന പൊതികളുമായി സ്നേഹ സൗഹ്യദ സന്ദർശനമൊരുക്കിയത്. രണ്ട് വർഷക്കാലത്തിനു ശേഷം വീട്ടിലെത്തിയവ രെത്തിച്ച സമ്മാനങ്ങളും കൂട്ടുകാരെയും അധ്യാപകരെയും മാറി മാറി നോക്കി കുശലം പറയാനും ഒന്നിച്ചിരിക്കാനുമാണ് ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് അമർജിത്തിനും  കൊളച്ചേരിയിലെ കമ്പിൽ എ. എൽ .പി. സ്കൂൾ വിദ്യാർഥിനി അനികക്കും അവസരമൊത്തത്.ചെറുപഴശ്ശി എ.എൽ.പി.സ്കൂളിലെ നാലാം തരത്തിലെ വിദ്യാർഥികൾ, പ്രഥമാധ്യാപിക ഇ.വി. മിനി, അധ്യപിക ശ്രീമ, ക്ലസ്റ്റർ കോർഡിനേറ്റർ സി.കെ. രേഷ്മ,   ഐശ്വര്യ , ഹരിദാസൻ എന്നിവരാണ് പരിപാടിക്ക് നേതൃത്വo  നൽകിയത്. ചടങ്ങ് വീക്ഷിക്കുന്നതിനും  സഹകരണം ഉറപ്പാക്കുന്നതിനുമായി മ യ്യിൽ പഞ്ചായത്തംഗം  കെ. രൂപേഷ് ഒപ്പം ഉണ്ടായിരുന്നു. കൂട്ടുകാരും അധ്യാപികമാരും വ്യക്തിഗതമായും ഉപഹാരങ്ങൾ നൽകി യാത്ര പറയുമ്പോൾ അമർ ജിത്ത് കളിപ്പാട്ട കൂമ്പാരത്തിനിടയിൽ ആർത്തു തിമിർക്കലായിരുന്നു. തുടർന്ന് BR C പ്രതിനിധികൾ വിദ്യാലയത്തിലെത്തി കുട്ടികളുടെ  മനോഗതി പരോക്ഷമായി വിലയിരുത്തി. തുടർന്നും ഇത്തരം പരിപാടികൾ വേണമെന്നും വിദ്യാലയത്തിലെ മറ്റ് രണ്ട് പേരുടെ വീടുകളിലും സന്ദർശനമൊരുക്കണമെന്ന അഭിപ്രായം എല്ലാവരിൽ നിന്നും ഉണ്ടായി. Attitude of Accepting the Diversity  must begins at early years....






Wednesday, November 17, 2021

അമൃത മഹോത്സവം- ദേശഭക്തി ഗാനം ( HSS വിഭാഗം)

   അമൃത മഹോത്സവം ദേശഭക്തി  ഗാനം  HSS വിഭാഗം  IMNS GHSS Mayyil സമ്മാനവിതരണം.(17/11/2021)


നാഷണൽ അച്ചീവ്മെൻ്റ് സർവ്വേ(NAS)-12/11/2021