Friday, December 30, 2016
ജ്വാല തിയറ്റര്‍ ക്യാമ്പ്
സര്‍വ്വശിക്ഷാ അഭിയാന്, തളിപ്പറമ്പ് സൗത്ത് ബി.ആര്.സിയുടെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം, ആശയവിനിമയശേഷി എന്നിവ വളര്‍ത്തിയെടുക്കുന്നതിനായി ഡിസംബര്‍ 29,30 തീയ്യതികളില്‍ രാധാകൃഷ്ണ എ.യു.പി.സ്കൂളില്‍ വെച്ച് നടത്തിയ 'തന്മയം' ജ്വാല തിയറ്റര്‍ ക്യാമ്പ് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വസന്തകുമാരി.ടി.ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി.വിനീത.എം.പി.സ്വാഗതം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന് എടാടത്തില്‍ പദ്ദതി വിശദീകരണം നടത്തി. ബി.ആര്.സി. ട്രെയിനര്‍ ശ്രീ.അബ്ദുള്‍ ജബ്ബാര്‍.പി, ശ്രീമതി.ബീന.എ.സി, സി.ആര്.സി.സി. ശ്രീ.മുഹമ്മദ്.എം.പി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സി.ആര്.സി.സി. ശ്രീമതി.ജയന്തി.എം.വി. നന്ദി പറഞ്ഞു. സമാപനദിവസം കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ.എന്‍.പത്മനാഭന് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Wednesday, December 28, 2016
Tuesday, December 27, 2016
Monday, December 26, 2016
തൊഴിലധിഷ്ഠിത പരിശീലനം ക്യാമ്പ്
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഏറെ പിന്നോക്കം നില്ക്കുന്ന ജനതയാണ് എസ്.സി /എസ്.ടി. വിഭാഗം. വിദ്യാലയ അന്തരീക്ഷം ആകര്‍ഷകമാക്കുന്നതിനും വിഭാഗം കുട്ടികളെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കുന്നതിനും അവര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിനും വേണ്ടി എസ്.എസ്.എയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. നിത്യ ജീവിതത്തില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും തകരാറുകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ ധാരണകള്‍ നേടുന്നതിനും ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന് എടാടത്തില്‍ സ്വാഗതം പറഞ്ഞു. ഐ.എം.എന്‍.എസ്.ജി.എച്ച്.എസ് സ്കൂളിലെ എച്ച്.എം. ശ്രീ. ടി.കെ. ഹരീന്ദ്രന്‍ മാഷ് അധ്യക്ഷസ്ഥാനം വഹിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. രാധിക.കെ. ഉദ്ഘാടനം ചെയ്തു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി. സുമതി.എം.വി. ആശംസയര്‍പ്പിച്ച് സംസാരിച്ചു. ട്രെയിനര്‍ ശ്രീമതി.സുഷിത.വി.കെ.നന്ദി പറഞ്ഞു.
RP - MUKUNDAN.T.V (Govt.Polytechnic Payyannur) |
Saturday, December 24, 2016
Tuesday, December 20, 2016
മദ്രസ അധ്യാപക പരിശീലനം
ആധുനിക പഠന തന്ത്രങ്ങള്‍ കുട്ടിയുടെ പ്രകൃതം എന്നിവയെ മുന്‍നിര്‍ത്തി എസ്.എസ്.എയുടെ ഇടപെടല്‍ മേഖല പരിചയപ്പെടുത്തുന്നതിനും മദ്രസ അദ്യാപക പരിശീലന പരിപാടി 'വെളിച്ചം 2016' എന്ന പേരില്‍ കമ്പില്‍ ഖവ്വത്തുല് ഇസ്ലാം മദ്രസ ഹാളില്‍ വെച്ച് ആരംഭിച്ചു. ആര്.പിമാര്‍ ഉള്‍പ്പടെ ആകെ 50 ഓളം പേര് പങ്കെടുത്തു.
പ്രാദേശിക സാധ്യതകള്‍ കൂട്ടി ചേര്‍ത്തു നടക്കുന്ന പരിപാടി നാളെയും തുടരും.
Thursday, December 15, 2016
Wednesday, December 14, 2016
Tuesday, December 13, 2016
Monday, December 12, 2016
നൂതന വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്കുള്ള നീന്തല്‍, ആയോധന കല പരിശീലനം ആരംഭിച്ചു.
ആയോധന കല
കുറ്റ്യാട്ടൂര്‍ എ.യു.പി.സ്കൂളില്‍ കരാട്ടെ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എന്‍.പത്മനാഭന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.പി.പി.റെജി,ഹെഡ് മാസ്ററര് ദിവാകരന്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോവിന്ദന് എടാടത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.അജയകുമാര്‍ , കരാട്ടെ അസോസിയോഷന് സ്റ്റേറ്റ് സെക്രട്ടറി ശ്രീ. നാസര്‍ എന്നിവര്‍ പങ്കെടുത്തു.
എ.യു.പി.സ്കൂല് ചേലേരിയില്‍ കരാട്ടെ പരിശീലനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.അനന്തന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീ.ഗഫാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന് എടാടത്തില്‍, ഹെഡ് മാസ്റ്റര്‍ ശ്രീ. പി.ശശിധരന്, സി.ആര്.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. അനിത.ഇ എന്നിവര്‍ പങ്കെടുത്തു.
നീന്തല്‍ പരിശീലനം
കയരളം എ.യു.പി.സ്കൂളില്‍ നീന്തല്‍ പരിശീലനം വാര്‍ഡ് മെമ്പര്‍ ശ്രീ. രവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ശ്രീമതി. വനതകുമാരി, ബ്ലോക്ക് പ്രോഗ്രാം ഓഫീസസര്‍ ശ്രീ.ഗോവിന്ദന് എടാടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
മൊറാഴ സെണ്ട്രല് എ.യു.പി.സ്കൂളില്‍ നീന്തല്‍ പരിശീലനം ആന്തൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീമതി.എ.പ്രിയ ഉദ്ഘടാനം ചെയ്തു. ഹെഡ് മിസ്ട്രസ് ശ്രീമതി.എ.വി.ഉഷ, പി.ടി.എ പ്രസിഡണ്ട് ശ്രീ.സി.വി.മനോജ്, സി.ആര്.സി.സി. ശ്രീമതി.മീര.സി.വി എന്നിവര്‍ പങ്കെടുത്തു.
മൊറാഴ സെണ്ട്രല് എ.യു.പി.സ്കൂളില്‍ നീന്തല്‍ പരിശീലനം ആന്തൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീമതി.എ.പ്രിയ ഉദ്ഘടാനം ചെയ്തു. ഹെഡ് മിസ്ട്രസ് ശ്രീമതി.എ.വി.ഉഷ, പി.ടി.എ പ്രസിഡണ്ട് ശ്രീ.സി.വി.മനോജ്, സി.ആര്.സി.സി. ശ്രീമതി.മീര.സി.വി എന്നിവര്‍ പങ്കെടുത്തു.
Friday, December 9, 2016
Sunday, December 4, 2016
ഹലോ ഇംഗ്ലീഷ് ട്രെയിനിംഗ്
തളിപ്പറമ്പ് സൗത്ത് ബി.ആര്.സിയുടെ ആഭിമുഖ്യത്തില്‍ ബി.ആര്.സി. ഹാളില്‍ വെച്ച് നടന്ന ഹലോ ഇംഗ്ലീഷ് ട്രെയിനിംഗ് എ.ഇ.ഒ ശ്രീമതി. കെ.വി. ലീല ടീച്ചറുടെ അധ്യക്ഷതയില്‍ ആന്തൂര്‍ മുന്‍സിപ്പാലിററി ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.കെ.ശ്യാമള ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോവിന്ദന് എടാടത്തില്‍ സ്വാഗതം പറഞ്ഞു.സി.ആര്.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.മുഹമ്മദ് എം.പി നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)