sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Friday, December 30, 2016

ജ്വാല തിയറ്റര്‍ ക്യാമ്പ്

സര്‍വ്വശിക്ഷാ അഭിയാന്‍, തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം, ആശയവിനിമയശേഷി എന്നിവ വളര്‍ത്തിയെടുക്കുന്നതിനായി ഡിസംബര്‍ 29,30 തീയ്യതികളില്‍ രാധാകൃഷ്ണ എ.യു.പി.സ്കൂളില്‍ വെച്ച് നടത്തിയ 'തന്മയം' ജ്വാല തിയറ്റര്‍ ക്യാമ്പ്  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വസന്തകുമാരി.ടി.ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി.വിനീത.എം.പി.സ്വാഗതം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ പദ്ദതി വിശദീകരണം നടത്തി. ബി.ആര്‍.സി. ട്രെയിനര്‍ ശ്രീ.അബ്ദുള്‍ ജബ്ബാര്‍.പി, ശ്രീമതി.ബീന.എ.സി, സി.ആര്‍.സി.സി. ശ്രീ.മുഹമ്മദ്.എം.പി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സി.ആര്‍.സി.സി. ശ്രീമതി.ജയന്തി.എം.വി. നന്ദി പറഞ്ഞു. സമാപനദിവസം കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ.എന്‍.പത്മനാഭന്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.






No comments:

Post a Comment