sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, December 26, 2016

തൊഴിലധിഷ്ഠിത പരിശീലനം ക്യാമ്പ്

സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജനതയാണ് എസ്.സി /എസ്.ടി. വിഭാഗം. വിദ്യാലയ അന്തരീക്ഷം ആകര്‍ഷകമാക്കുന്നതിനും  വിഭാഗം  കുട്ടികളെ   വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കുന്നതിനും അവര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിനും വേണ്ടി എസ്.എസ്.എയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. നിത്യ ജീവിതത്തില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍  കൈകാര്യം ചെയ്യുന്നതിനും തകരാറുകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ ധാരണകള്‍ നേടുന്നതിനും ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ സ്വാഗതം പറഞ്ഞു. ഐ.എം.എന്‍.എസ്.ജി.എച്ച്.എസ് സ്കൂളിലെ എച്ച്.എം. ശ്രീ. ടി.കെ. ഹരീന്ദ്രന്‍ മാഷ് അധ്യക്ഷസ്ഥാനം  വഹിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. രാധിക.കെ. ഉദ്ഘാടനം ചെയ്തു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി. സുമതി.എം.വി. ആശംസയര്‍പ്പിച്ച് സംസാരിച്ചു. ട്രെയിനര്‍ ശ്രീമതി.സുഷിത.വി.കെ.നന്ദി പറഞ്ഞു.





RP - MUKUNDAN.T.V (Govt.Polytechnic Payyannur)

1 comment:

  1. Useful, attractive Documentation. keep it up. Please add the name of RP also.

    ReplyDelete