അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാക്കനാട് കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിനു തയാറായി. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ - മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗം വന്‍ മുന്നേറ്റം നേടിയതായി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇത് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നീതി ആയോഗിന്റെ ക്വാളിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ 82 പോയിന്റാണ് ലഭിച്ചത്. ഈ വര്‍ഷം അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനു മുമ്പേ തന്നെ പുസ്തകങ്ങള്‍ എത്തിക്കുന്നതിന് കഴിഞ്ഞു. അതിനാല്‍ തടസങ്ങളില്ലാതെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയും. 2020-21 കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ സുവര്‍ണ വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

No comments:
Post a Comment