sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Saturday, August 29, 2020

ദിവ്യോണം 2020

29/08/2020

ഓണാഘോഷത്തിന്റെ ഭാഗമായി ദിവ്യോണം-2020 ആഗസ്ത് 29, 30, 31 സെപ്റ്റംബർ 1 തീയതികളിലായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളില് ഓൺലൈനായി നടന്നു. ഉദ്ഘാടനം ബഹുമാനപ്പെട്ട സമഗ്രശിക്ഷാ കണ്ണൂർ ഡി പി സി ശ്രീ ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മാസ്റ്റർ അഭിനന്ദ് ഓണസന്ദേശം നൽകി. 
  
  29/08/2020ന് വർണപ്പകിട്ട് എന്ന പേരിൽ  ചിത്രരചനാമത്സരം നടന്നു. ഇതിൽ മത്സരാർത്ഥികൾ അവരവർ വരച്ച ചിത്രങ്ങൾ ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ബന്ധപ്പെട്ട റിസോഴ്സ് ടീച്ചർമാർ സൃഷ്ടികളുടെ അവലോകനം നടത്തി.



30/08/2020
30/08/ 2020ന് ദിവ്യോണം 2020ൽ അതിഥികളായി എത്തിയത് പ്രോഗ്രാം ഓഫീസർ സമഗ്രശിക്ഷാ കണ്ണൂർ,ശ്രീ ടിവി വിശ്വനാഥൻ , സീനിയർ ലക്ചറർ ഡയറ്റ് കണ്ണൂർ, ഡോക്ടർ ഗോപിനാഥൻ കെ പി എന്നിവരാണ്. അതിഥികൾ ഓണാഘോഷവുമായി ബന്ധപ്പെട്ട സന്ദേശം മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി.മത്സരാർത്ഥികൾ ഓണാഘോഷവുമായി ബന്ധപ്പെട്ട വേഷപ്പകർച്ചകൾ വീടുകളിൽ വെച്ച് നടത്തുകയും അവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. റിസോഴ്സ് ടീച്ചർമാർ ഇവയുടെ അവലോകനം നടത്തി.




31/08/2020
31.8.2020 തിങ്കൾ, ദിവ്യ ഓണം പരിപാടിയിൽ അതിഥികളായി എത്തിയത് എസ് എസ് കെ കണ്ണൂർ ഡി പി ഓ,ശ്രീ ടി പി അശോകൻ, തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശ്രീ പി എന്നിവർ ആയിരുന്നു. പരിപാടിയുടെ  ഒന്നാകാം മുന്നേറാം എന്നതായിരുന്നു ഒന്നു പൂക്കളമത്സരം ഓണപ്പാട്ടുകൾ എന്നീ പരിപാടികൾ നടന്നു.പൂക്കള മത്സരത്തിൽ മത്സരാർത്ഥികൾ അവരവരുടെ വീടുകളിൽ നിർമ്മിച്ച് പൂക്കളങ്ങൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.
പിന്നീട് ഓണപ്പാട്ടുകൾ എന്ന പ്രോഗ്രാം നടത്തി.മത്സരാർത്ഥികൾക്ക് സപ്പോർട്ടായി ബി ആർ സി യിലെ റിസോഴ്സ് ടീച്ചർമാർ പാട്ടുകൾ പാടി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അതിൽ കുടുംബാംഗങ്ങളോടൊപ്പമോ കുട്ടികൾ ഒറ്റയ്ക്കോ പാട്ടുകൾ പാടി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.   മത്സരാർത്ഥികളുടെ  പരിപാടികളുടെ അവലോകനം റിസോഴ്സ് ടീച്ചർമാർ നടത്തി.

    സെപ്റ്റംബർ 1 തിങ്കൾ, ദിവ്യ ഓണം 2020 പരിപാടിയിൽ അതിഥികളായി എത്തിയത് എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ രമേശൻ, തളിപ്പറമ്പ് സൗത്ത് ഉപജില്ല കൈറ്റ് കോഡിനേറ്റർ സർ ജ്യോതിഷ് കെ എന്നിവരായിരുന്നു. അതിഥികൾ മത്സരാർത്ഥികൾക്ക് ഓണ സന്ദേശം പകർന്നു നൽകി. അന്നേദിവസം എൻറെ സെൽഫി മത്സരവും ഫലപ്രഖ്യാപനം ഉണ്ടായി.എൻറെ സെൽഫി മത്സരത്തിൽ കുട്ടികൾ ഒറ്റയ്ക്കോ കുടുംബാംഗങ്ങളുടെ കൂടെയോ സെൽഫികൾ എടുത്ത് അവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. റിസോഴ്സ് ടീച്ചർമാർ ഇവയുടെ അവലോകനം നടത്തി. വിവിധ പരിപാടികളുടെ ഫലപ്രഖ്യാപനം അതിനുശേഷം നടന്നു.
                                 
 

No comments:

Post a Comment