sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, December 2, 2020

ലോക ഭിന്നശേഷി ദിനാചരണം

                                           ഒപ്പം നടത്തണം ഭിന്നശേഷി ക്കാരെ

    ഇത്തവണ ഭിന്നശേഷി ദിനാഘോഷത്തിൽ വൻപങ്കാളിത്തം. സാധാരണ BRC യിൽ നേരിട്ട് എത്തി ശരാശരി 40 കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടികളായിരുന്നു നടക്കാറുള്ളത്.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലും നേരിട്ടും പരിപാടികളിൽ പങ്കെടുക്കാനവസരം ലഭിച്ചപ്പോൾ 153 കുട്ടികൾ വിവിധ പരിപാടികളിൽ പങ്കാളിയായി. പങ്കാളിയായവരെത്തേടി സമ്മാന കിറ്റുമായി  BRC പ്രവർത്തകർ മുഴുവൻ കുട്ടികളുടേയും വീടുകളിലെത്തും. സമ്മാന വിതരണത്തിന്റെ ആദ്യ ദിനമായ ഇന്ന് 34 വീടുകളിൽ പോകാനായി. പാട്ടു പാടിയും വീട്ടിലിലിരിക്കുമ്പോൾ നിർമ്മിച്ച വിവിധ വസ്തുക്കൾ പ്രദർശിപ്പിച്ചും വളർത്തു ജീവികളെ കാട്ടിത്തന്നും കുട്ടികൾ അതിരറ്റ സന്തോഷത്തോടെയാണ് സംഘാംഗങ്ങളെ എതിരേറ്റത്

















No comments:

Post a Comment