sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, April 25, 2017

അവധിക്കാല അധ്യാപക പരിശീനം


അവധിക്കാല അധ്യാപക പരിശീലനം

അവധിക്കാല പരിശീലനം എല്‍.പി.വിഭാഗം രണ്ടാം ബാച്ച് ഏപ്രില്‍ 27 മുതല്‍ മെയ് 6 വരെ നടത്തുന്നതാണ്. ഇത് വരെ പരിശീലനം നടത്താത്ത മുഴുവന്‍ എല്‍.പി.അധ്യാപകരും ഈ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. യു.പി.വിഭാഗം ഹിന്ദി ഉറുദു, എല്‍.പി.അറബിക് എന്നീ വിഷയങ്ങളില്‍ മെയ് 3 മുതല്‍ പരിശീലനം ആരംഭിക്കുന്നതാണ്.
യു.പി.വിഭാഗം ഐ.ടി.പരിശീലനം അവസാന ബാച്ച് ഏപ്രില്‍ 27മുതല്‍ മെയ് 2 വരെ നടക്കുന്നതാണ്. യു.പി.വിഭാഗത്തില്‍ ഇത് പരിശീലനത്തിന് എത്താത്ത എല്ലാ അധ്യാപകരും 27തുടങ്ങുന്ന ഐ.ടി.പരിശീലനത്തിന് ഹാജരാകേണ്ടതാണ്. അഞ്ചാം ക്ലാസ് മാത്രം ഉള്ള വിദ്യാലയങ്ങളിലെ പ്രധാനഅധ്യാകര്‍ ഏ..ഒ ബി.പി.ഒ യുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കാന്‍ ശ്രമിക്കേണ്ടതാണ്. നേരത്തെ കഴിഞ്ഞ യു.പി.പരിശീലനത്തില്‍ പങ്കെടുക്കാത്തവരുടെ ലിസ്റ്റ് ഉടനെ എത്തിക്കേണ്ടതാണ്. മേല്‍ പരിശീലനങ്ങള്‍ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. സ്കൂളില്‍ വെച്ച് നടക്കും.
                     യു.പി.സംസ്കൃതം പാപ്പിനിശ്ശേരി ലും അറബിക് തളിപ്പറമ്പിലുമാണ് നടക്കുക

പ്രതിഭോത്സവം സമാപിച്ചു.


പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രിതിഭാപോഷണം നടത്തുന്നതിനും സംസ്ഥാന തല അവധിക്കാല ക്യാമ്പ് മുല്ലക്കൊടി എ.യു.പി.സ്കൂളില്‍ സമാപിച്ചു. 120 കുട്ടികള്‍  നാല് ദിവസങ്ങളിലായി പന്ത്രണ്ട് പ്രതിഭാ മേഖലകളിലൂടെ കടന്ന് പോയി. അഭിരുചിക്ക് അനുസരിച്ച് കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുവാനും അതിന് അനുസരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുവാനും ആണ് ക്യാമ്പ്  ലക്ഷ്യമിട്ടത് ജനുപ്രതിനിധികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് ക്യാമ്പ് വന്‍ വിജയമായിരുന്നു. ധനമന്ത്രി ഡോ.തോമസ് ഐസക്, ജയിംസ് മാത്യു. എം.എല്‍.എ പി.കെ.ശ്രീമതി.ടീച്ചര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍, തുടങ്ങി നിരവധി ജനപ്രിതിനിധികള്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ക്യാമ്പില്‍ എത്തിയത് ആവേശകരമായി. എസ്.എസ്.എ യെ പ്രതിനിധികരിച്ച് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.കുട്ടികൃഷ്ണന്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായി സേതുമാധവന്‍ ,സാം ജി ജോണ്‍ ,ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി. പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായി കെ.ആര്‍.ആശോകന്‍, വേണുഗോപാലന്‍, വിശ്വനാഥന്‍ എന്നിവരും ക്യാമ്പില്‍ എത്തി.പ്രാദേശികമായി നിരവധി പ്രമുഖര്‍ ക്യാമ്പിന്‍റെ ഭാഗമായി. എല്ലാ ദിവസവും സാസ്ക്കാരിക പരിപാടി നടന്നിരുന്നു. ഒറപ്പൊടി കലാകൂട്ടായ്മ അവതരിപ്പിച്ച ഫോക് വണ്ടര്‍ എന്ന പരിപാടിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പാട്ടുത്സവവും ഏറെ ശ്രദ്ധേയമായി. നാടന്‍ വിഭവങ്ങള്‍ ഒരുക്കി വിപുലമായ ഭക്ഷണമാണ് ക്യാമ്പിന്‍റെ ഭാഗമായി ഉണ്ടായിരുന്നത്. മുല്ലക്കൊടിയുടെ ഉത്സവമായി നാല് നാള്‍ മാറുകയും പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ദൃശ്യമാവുകയും ചെയ്തു.


















Friday, April 21, 2017

പ്രതിഭോത്സവം 2017

പ്രതിഭോത്സവം സംസ്ഥാന തല ക്യാന്പ് മുല്ലക്കൊടി എ.യു.പി.സ്കൂളില് ആരംഭിച്ചു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര് ശ്രീ.എ.പി.കുട്ടികൃഷ്ണന്റെ അധ്യക്ഷതിയില് തളിപ്പറമ്പ് എം.എല്.എ ശ്രീ.ജയിംസ് മാത്യു ഉദ്ഘാടനം നിര്വ്വഹിച്ചു. ഉദ്ഘാടനചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന് സ്വാഗതം ആശംസിച്ചു. പദ്ധതി വിശദീകരണം എസ്.എസ്. എ സംസ്ഥാന പ്രോഗ്രാം ഓഫീസര് ശ്രീ.എം.സേതുമാധവന് നിര്വ്വഹിച്ചു. ആശംസയര്പ്പിച്ച് കൊണ്ട് വിദ്യാഭ്യാസ ഡെപ്യൂട്ടു ഡയറക്ടര് എം.ബാബുരാജ്  ഡയറ്റ് പ്രിന്സിപ്പല് സി.എം.ബാലകൃഷ്ണന് ഡി.പി.ഒ. ഡോ.പി.വി.പുരുഷോത്തമന്, ഡി.ഇ.ഒ ബാലചന്ദ്രന് മഠത്തില് എ.ഇ.ഒ മാരായാ കെ.വി. ലീല, ഇ.ശശിധരന്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ.പുരുഷോത്തമന്, വാര്ഡ് മെമ്പര് പി.പ്രീത എന്നിവര് സംസാരിച്ചു.പി.ടി. എ പ്രസിഡണ്ട് പി.കെ.സോമന് നന്ദി പറഞ്ഞു. മുല്ലക്കൊടി എ.യു.പി.സകൂളിലെ 5,6,7 ക്ലാസ്സുകളിലെ 120 കുട്ടികളാണ് ക്യാമ്പില് പങ്കെടുക്കുന്നത്. ഇന്നുമുതല് 4 ദിവസം ക്യാമ്പ് തുടരും.
        കുട്ടികളിലുള്ള ക ഴിവുകള് തിരിച്റിയാനും പ്രോത്സാഹിപ്പിക്കുവാനും തുടര് അവസര്ങ്ങ ള് ഒരുക്കിക്കൊടുക്കുന്നതിനുംക്യാമ്പ് ലക്ഷ്യമിടുന്നു. സ്കൂള് അന്തരീക്ഷം ആകര്ഷകമാക്കിയും കലാപരിപാടികള് ആസൂത്രണം ചെയ്തു ഉത്സവാന്തരീക്ഷത്തിലാണ് പരിപാടികള് നടക്കുന്നത്. ക്യാമ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി പ്രവര്ത്തിക്കുന്നുണ്ട്.നിയോജക മണ്ഡലത്തിലെ പ്രധാന അധ്യാപകരുടെ യോഗം ഇന്ന് മുല്ലക്കൊടിയില് ചേര്ന്ന് അവധിക്കാലത്ത് മണ്ഡലത്തില് നടപ്പാക്കേണ്ട പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തു.
















Wednesday, April 12, 2017

അവധിക്കാല പരിശീലനം UP വിഭാഗം IT, സയൻസ്, സാമുഹ്യം, കണക്ക്, ഇംഗ്ലീഷ്, മലയാളം എന്നിവ ഏപ്രിൽ 18 മുതൽ 21 വരെ യായി രി ക്കും. എൽ.പി.വിഭാഗം ഏപ്രിൽ 17 ന് തന്നെ ആരംഭിക്കും

അധ്യാപക പരിശീലനം

യു.പി.വിഭാഗം കണക്ക്,സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, മലയാളം, ഇംഗ്ലീഷ്  എല്ലാ അധ്യാപകരും പങ്കെടുക്കണം.യു.പി.വിഭാഗത്തിന് പിന്നീട് ബാച്ച് ഉണ്ടായിരിക്കുന്നതല്ല. ആയതിനാല്‍ മേല്‍ വിഷയങ്ങളിലുള്ള  എല്ലാ അധ്യാപകരും പ്രസ്തുത ബാച്ചില്‍ തന്നെ പങ്കെടുക്കേണ്ടതാണ്.
എല്‍.പി.വിഭാഗം 1,3  ക്ലാസ്സുകളില്‍   മയ്യില്‍ ,കൊളച്ചേരി പഞ്ചായത്തിലുള്ളവരും   2,4 ക്ലാസ്സുകളില്‍ ആന്തൂര്‍ മുന്‍സിപ്പാലിററി, കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലുള്ളവരും പങ്കെടുക്കണം

പരിശീലനത്തില്‍ പങ്കെടുക്കേണ്ടവര്‍ ഹാന്‍റ് ബുക്കും ടെക്സ്റ്റ് ബുക്കും കൊണ്ടുവരേണ്ടതാണ്.

ICT Training Second Batch List


പ്രതിഭോത്സവം 2017


Monday, April 10, 2017

 പ്രതിഭോത്സവം 2017           സർവശിക്ഷാ അഭിയാൻ കേരളത്തിന്റെ നേതൃത്വത്തിൽ 2017 ഏപ്രിൽ 19, 20, 21, 22 തീയ്യതികളിൽ സംസ്ഥാന തല ക്യാമ്പ് നമ്മുടെBRC പരിധിയിലെ മുല്ലക്കൊടിയിൽ വെച്ചു നടത്തുവാൻ നിശ്ചയിച്ചിരിക്കയാണ്. പ്രതിഭകളെ കണ്ടെത്താനും അവർക്ക് തുടർ പരിശീലനം ഒരുക്കുന്നതിനും കഴിയേണ്ടതുണ്ട്.സംഘാടനം കൊണ്ട് മയ്യിലിന്റെ ജനകീയോത്സവമാക്കാൻ കഴിയേണ്ട തൂണ്ട്. വിപുലമായ സംഘാടക സമിതി യോഗം ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് മുല്ലക്കൊടിAUpസ്കൂളിൽ ചേരുകയാണ്. എല്ലാവരേയും സ്നേഹപൂർവം ക്ഷണിക്കുന്നു.

 അവധിക്കാല പരിശീലനം  BRGപ്ലാനിംഗ് നാളെ ( 11.04.17 )രാവിലെ 10 മണിക്ക് BRC യിൽ