sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, April 25, 2017

പ്രതിഭോത്സവം സമാപിച്ചു.


പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രിതിഭാപോഷണം നടത്തുന്നതിനും സംസ്ഥാന തല അവധിക്കാല ക്യാമ്പ് മുല്ലക്കൊടി എ.യു.പി.സ്കൂളില്‍ സമാപിച്ചു. 120 കുട്ടികള്‍  നാല് ദിവസങ്ങളിലായി പന്ത്രണ്ട് പ്രതിഭാ മേഖലകളിലൂടെ കടന്ന് പോയി. അഭിരുചിക്ക് അനുസരിച്ച് കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുവാനും അതിന് അനുസരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുവാനും ആണ് ക്യാമ്പ്  ലക്ഷ്യമിട്ടത് ജനുപ്രതിനിധികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് ക്യാമ്പ് വന്‍ വിജയമായിരുന്നു. ധനമന്ത്രി ഡോ.തോമസ് ഐസക്, ജയിംസ് മാത്യു. എം.എല്‍.എ പി.കെ.ശ്രീമതി.ടീച്ചര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍, തുടങ്ങി നിരവധി ജനപ്രിതിനിധികള്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ക്യാമ്പില്‍ എത്തിയത് ആവേശകരമായി. എസ്.എസ്.എ യെ പ്രതിനിധികരിച്ച് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.കുട്ടികൃഷ്ണന്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായി സേതുമാധവന്‍ ,സാം ജി ജോണ്‍ ,ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി. പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായി കെ.ആര്‍.ആശോകന്‍, വേണുഗോപാലന്‍, വിശ്വനാഥന്‍ എന്നിവരും ക്യാമ്പില്‍ എത്തി.പ്രാദേശികമായി നിരവധി പ്രമുഖര്‍ ക്യാമ്പിന്‍റെ ഭാഗമായി. എല്ലാ ദിവസവും സാസ്ക്കാരിക പരിപാടി നടന്നിരുന്നു. ഒറപ്പൊടി കലാകൂട്ടായ്മ അവതരിപ്പിച്ച ഫോക് വണ്ടര്‍ എന്ന പരിപാടിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പാട്ടുത്സവവും ഏറെ ശ്രദ്ധേയമായി. നാടന്‍ വിഭവങ്ങള്‍ ഒരുക്കി വിപുലമായ ഭക്ഷണമാണ് ക്യാമ്പിന്‍റെ ഭാഗമായി ഉണ്ടായിരുന്നത്. മുല്ലക്കൊടിയുടെ ഉത്സവമായി നാല് നാള്‍ മാറുകയും പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ദൃശ്യമാവുകയും ചെയ്തു.


















No comments:

Post a Comment