sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Friday, April 21, 2017

പ്രതിഭോത്സവം 2017

പ്രതിഭോത്സവം സംസ്ഥാന തല ക്യാന്പ് മുല്ലക്കൊടി എ.യു.പി.സ്കൂളില് ആരംഭിച്ചു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര് ശ്രീ.എ.പി.കുട്ടികൃഷ്ണന്റെ അധ്യക്ഷതിയില് തളിപ്പറമ്പ് എം.എല്.എ ശ്രീ.ജയിംസ് മാത്യു ഉദ്ഘാടനം നിര്വ്വഹിച്ചു. ഉദ്ഘാടനചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന് സ്വാഗതം ആശംസിച്ചു. പദ്ധതി വിശദീകരണം എസ്.എസ്. എ സംസ്ഥാന പ്രോഗ്രാം ഓഫീസര് ശ്രീ.എം.സേതുമാധവന് നിര്വ്വഹിച്ചു. ആശംസയര്പ്പിച്ച് കൊണ്ട് വിദ്യാഭ്യാസ ഡെപ്യൂട്ടു ഡയറക്ടര് എം.ബാബുരാജ്  ഡയറ്റ് പ്രിന്സിപ്പല് സി.എം.ബാലകൃഷ്ണന് ഡി.പി.ഒ. ഡോ.പി.വി.പുരുഷോത്തമന്, ഡി.ഇ.ഒ ബാലചന്ദ്രന് മഠത്തില് എ.ഇ.ഒ മാരായാ കെ.വി. ലീല, ഇ.ശശിധരന്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ.പുരുഷോത്തമന്, വാര്ഡ് മെമ്പര് പി.പ്രീത എന്നിവര് സംസാരിച്ചു.പി.ടി. എ പ്രസിഡണ്ട് പി.കെ.സോമന് നന്ദി പറഞ്ഞു. മുല്ലക്കൊടി എ.യു.പി.സകൂളിലെ 5,6,7 ക്ലാസ്സുകളിലെ 120 കുട്ടികളാണ് ക്യാമ്പില് പങ്കെടുക്കുന്നത്. ഇന്നുമുതല് 4 ദിവസം ക്യാമ്പ് തുടരും.
        കുട്ടികളിലുള്ള ക ഴിവുകള് തിരിച്റിയാനും പ്രോത്സാഹിപ്പിക്കുവാനും തുടര് അവസര്ങ്ങ ള് ഒരുക്കിക്കൊടുക്കുന്നതിനുംക്യാമ്പ് ലക്ഷ്യമിടുന്നു. സ്കൂള് അന്തരീക്ഷം ആകര്ഷകമാക്കിയും കലാപരിപാടികള് ആസൂത്രണം ചെയ്തു ഉത്സവാന്തരീക്ഷത്തിലാണ് പരിപാടികള് നടക്കുന്നത്. ക്യാമ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി പ്രവര്ത്തിക്കുന്നുണ്ട്.നിയോജക മണ്ഡലത്തിലെ പ്രധാന അധ്യാപകരുടെ യോഗം ഇന്ന് മുല്ലക്കൊടിയില് ചേര്ന്ന് അവധിക്കാലത്ത് മണ്ഡലത്തില് നടപ്പാക്കേണ്ട പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തു.
















No comments:

Post a Comment