sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, January 28, 2020

സാഫല്യം - എച്ച് ബി ഇ കുട്ടികളുടെ പഠനയാത്ര




                പൊതുവിദ്യാഭ്യാസ സംരക്ഷണജ്ഞ ത്തിന്‍റെ ഭാഗമായിസമഗ്ര ശിക്ഷാ കേരള ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ വിഭാഗം കുട്ടികളുടെ ഒത്തു ചേരലിന് അവസരം ഒരുക്കുന്നു. ശയ്യാവലംബരായ നമ്മുടെ കുട്ടികളെ ഗൃഹാന്തരീക്ഷത്തിലെ 4 ചുവരുകള്‍ക്കപ്പുറം നിറം ചാലിച്ച പുതുസന്ദര്‍ഭങ്ങള്‍ പ്രധാനം ചെയ്തുകൊണ്ട് ഒത്തുചേരലിനുള്ളവേദി ഒരുക്കാലാണ് സമഗ്ര ശിക്ഷാ കേരള യുടെ സാഫല്യം 2019. കുട്ടികളുടേയും രക്ഷിതാ ക്ക ളുടേയും ഒത്തുചേരലിലൂടെ പരസ്പരം പങ്കുവേയ്ക്ക ലിനുള്ള അവസരം ലഭിക്കുന്നു. 

       തളിപ്പറമ്പ് സൗത്ത് ബി ആർ സി യും ഇരിക്കൂർ ബി ആർ സി യും സംയുക്തമായി സംഘടിപ്പിച്ച  ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ വിഭാഗം കുട്ടികളുടെ ഏകദിന ഒത്തുചേരൽ 29 -01 -2020  നു നടന്നു. പറശ്ശിനിക്കടവ് പുഴയാത്ര ,ജനപ്രതിനിധികളോടൊപ്പം ,കലാവിരുന്ന് എന്നിങ്ങനെ 3 സെക്ഷനുകളായാണ് സാഫല്യം സംഘടിപ്പിച്ചത്.
     
      29 -01 -2020 നു രാവിലെ 9.30 നു ബി ആർ സി യിൽ നിന്നാരംഭിച്ച യാത്ര പറശ്ശിനിക്കടവ്  പുഴയിലെത്തി. HOUSE ബോട്ട് യാത്രയ്ക്ക് ശേഷം ജനപ്രതിനിധികളുമായി സംശയ നിവാരണം നടത്തി.മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ കുട്ടികൾ ചോദിക്കുകയും ജനപ്രതിനിധികൾ സംശയ നിവാരണം നടതുകയും ചെയ്തു.
            അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു . അവിടെ നിന്നും 2 മണിക്ക് ശേഷം ബി ആർ സി യിലേക്ക് മടങ്ങി .

Thursday, January 23, 2020

ദേശീയ ബാലികാദിനാചരണം



ദേശീയ ബാലിക ദിനത്തോടനുബന്ധിച്ചു ബാലികാദിനാചരണം കണ്ണൂർ ജില്ലാതല പരിപാടികൾ കണ്ണൂർ ജില്ലാ പോലീസ് സഭാ ഹാളിൽ വച്ച് നടക്കുന്നു .ബി ആർ സി യിൽ  നിന്നും  സി ആർ സി സി കോ ഓർഡിനേറ്റർമാർ -കുമാരി ഷിഗിന , ശ്രീമതി രേഷ്മ  എന്നിവർ  പങ്കെടുത്തു.



Wednesday, January 22, 2020

സൗഹൃദ പാഠം അവലോകനയോഗം

തളിപ്പറമ്പ സൗത്ത് ബി ആർ സി യും ഇരിക്കൂർ ബി ആർ സി യും സംയുക്തമായി  സംഘടിപ്പിച്ച റിസോഴ്സ് ടീച്ചർമാരുടെ  സൗഹൃദ പാഠം അവലോകന യോഗത്തിൽ നിന്നും 


Thursday, January 16, 2020

ഗണിതോത്സവം-2020

                           പൊതു വിദ്യാലയങ്ങളിലെ ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും ആത്മവിശ്വാസത്തോടെ ഗണിതത്തിനെ  സമീപിക്കാനും മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഗണിതോത്സവത്തിനു 17 -01 -2020  തുടക്കമായി . മൂന്നു ദിവസങ്ങളിയാണ് ഗണിതോത്സവം നടന്നത്. പ്രായോഗിക ഗണിത പഠനത്തിൽ ഊന്നിക്കൊണ്ട് കുട്ടികൾക്ക് രസകരമായി അനുഭവപ്പെടുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളും അധ്യാപകരും പ്രായോഗിക വിദഗ്ധരും ഇതിനായി പ്രവർത്തിക്കുന്നുണ്ട് .

                          
തളിപ്പറമ്പ് സൗത്ത് ബി ആർ സി യിൽ നാലു കേന്ദ്രങ്ങളിലായി നൂറു കുട്ടികൾ വീതം പങ്കെടുക്കുന്ന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് .ഗണിതോത്സവം സബ്ജില്ലാതലം കയരളം എ യു പി സ്കൂളിലും , കൊളച്ചേരി പഞ്ചായത്ത് തലം ചേലേരി എ യു പി സ്കൂളിൽ വച്ചും ,കുറ്റിയാട്ടൂർ പഞ്ചായത്ത് തലം രാധാകൃഷ്ണ എ യു പി സ്കൂളിൽ വച്ചും ,ആന്തൂർ മുസിപ്പാലിറ്റി തലം മൊറാഴ സെൻട്രൽ എ യു പി സ്കൂളിൽ വച്ചും നടന്നു 
                     ഗണിതോത്സവം സബ്ജില്ലാ ഉദ്‌ഘാടനം കയരളം എ യു പി സ്കൂളിൽ വച്ച്  ഇരിക്കൂർ  ബ്ലോക്ക്‌  പ്രസിഡന്റ്‌ ടി  വസന്ത കുമാരി  നിർവഹിച്ചു. വാർഡ്  മെമ്പർ  രവി മാസ്റ്റർ  അധ്യക്ഷത  വഹിച്ച ചടങ്ങിൽ സ്കൂൾ  എച് എം  വനജ ടീച്ചർ സ്വാഗതം പറഞ്ഞു. ബി പി ഒ  ഗോവിന്ദൻ  എടാടത്തിൽ പദ്ധതി  വിശദീകരണം നടത്തി .
 കയരളം എ യു പി സ്കൂൾ  ഗണിതോത്സവം ഉദ്‌ഘാടനം - ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ പദ്ധതി  വിശദീകരണം നടത്തുന്നു  .


                  കുറ്റ്യാട്ടൂർ പഞ്ചായത്ത്  ഗണിതോത്സവം-2020 ഉദ്ഘാടന കർമ്മം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എൻ പത്മനാഭൻ നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ടി സരോജിനി  ആശംസകൾ അർപ്പിച്ചു സംസാരിച്ചു .



 ഗണിതോത്സവം-2020 - രാധാകൃഷ്ണ എ.യു.പി സ്കൂൾ, മാണിയൂർ
ഉദ്ഘാടന കർമ്മം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എൻ പത്മനാഭൻ നിർവ്വഹിക്കുന്നു.
ഗണിത പാട്ട് അവതരണം




                         കൊളച്ചേരി പഞ്ചായത്ത് തല ഗണിതോത്സവം ചേലേരി എ യു പി സ്കൂളിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം അനന്തൻ മാസ്റ്റർ നിർവഹിച്ചു.
പാചകത്തിലെ ഗണിതം

                             അണ്ടൂർ മുനിസിപ്പാലിറ്റി ഗണിതോത്സവം -2020 ഉദ്‌ഘാടനം  അണ്ടൂർ നഗരസഭാ  ചെയർപേഴ്സൺ പി കെ  ശ്യാമള ടീച്ചർ നിർവഹിച്ചു. വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ പ്രിയ അധ്യക്ഷത നിർവഹിച്ചു . എസ് എസ് കെ പ്രോഗ്രാം ഓഫീസർ SP രമേശൻ പദ്ധതി വിശദീകരണം നടത്തി.

ഗണിതോത്സവം -2020 ഉദ്‌ഘാടനം  അണ്ടൂർ നഗരസഭാ  ചെയർപേഴ്സൺ പി കെ  ശ്യാമള ടീച്ചർ നിർവഹിക്കുന്നു .

Tuesday, January 14, 2020

നിലവാരപഠനം

                 
                  
                2019 -20  വർഷത്തിലെ സംസ്ഥാനതല നിലവാരപഠനം (പ്രൈമറി തലം ) അർദ്ധവാർഷിക പരീക്ഷ ഫലത്തെ ആസ്പദമാക്കി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ആയതിലേക്കു തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികളുടെ അർദ്ധവാർഷിക പരീക്ഷയുടെ  ഉത്തരക്കടലാസുകൾ ബി ആർ സി തലത്തിൽ ശേഖരിച്ചിട്ടുണ്ട്. അവയുടെ ഓൺലൈൻ ഡാറ്റ എൻട്രി ബി ആർ സി തലത്തിൽ പുരോഗമിക്കുന്നു.

തെരെഞ്ഞെടുത്ത സ്കൂളുകൾ 


1 . എ എൽ പി എസ് തായംപൊയിൽ (1  മുതൽ 4 വരെ ക്ലാസുകൾ )
2 . എ യു പി എസ് പറശ്ശിനിക്കടവ് (1 മുതൽ 7 വരെ ക്ലാസുകൾ ) 

Monday, January 13, 2020

ഗണിതോത്സവം - ഉപജില്ലാ തലം ,പഞ്ചായത്ത് തലം സമയ വിവരം

                 ഗണിതോത്സവം ഉപജില്ലാ തല ഉദ്‌ഘാടനം-17 -01 -2020 കയരളം എ യു  പി സ്കൂളിൽ വച്ച് നടക്കുന്നതാണ്.



ഗണിതോത്സവം പഞ്ചായത്ത് തലം  (17 ,18 ,19  തീയതികളിൽ ) 

-------------------------------------------------------------------------------------------------------------------------  
മയ്യിൽ പഞ്ചായത്ത്  - കയരളം എ യു പി സ്കൂൾ
------------------------------------------------------------------------------------------------------------------------- 
കുറ്റ്യാട്ടൂർ പഞ്ചായത്ത് - രാധാകൃഷ്ണ എ യു പി സ്കൂൾ 
--------------------------------------------------------------------------------------------------------------------------
കൊളച്ചേരി പഞ്ചായത്ത് - ചേലേരി എ യു പി സ്കൂൾ 
--------------------------------------------------------------------------------------------------------------------------
ആന്തൂർ പഞ്ചായത്ത് - മൊറാഴ സെൻട്രൽ എ യു പി സ്കൂൾ 
--------------------------------------------------------------------------------------------------------------------------









ഗണിതോത്സവം  പ്ലാനിംഗ് കയരളം AUPS

Sunday, January 12, 2020

ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനയാത്ര


             
   ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ വര്ണശലഭങ്ങൾ സഹവാസ ക്യാമ്പിന്റെ തുടർച്ചയായി 11 -01 -2020 ശനിയാഴ്ച പഠനയാത്ര നടത്തി.   രാവിലെ  9 .30 ന് മയ്യിൽ ബി ആർ സി യിൽ  നിന്നാരംഭിച്ച പഠനയാത്ര കണ്ണൂർ ,ചാല മാതൃഭൂമി പ്രസ്സിൽ എത്തി. 


        
                     
     ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളുമടക്കം 82 പേരും,ബി ആർ സി സ്റ്റാഫും   പഠനയാത്രയിൽ  പങ്കെടുത്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും  സ്റ്റാഫിനും പത്രങ്ങളുടെ പ്രവർത്തനം നേരിട്ടറിയാൻ യാത്ര  സഹായിച്ചു. എല്ലാവര്ക്കും പത്രം അച്ചടിക്കുന്ന മെഷീനുകളും ,ഇങ്ക് ടാങ്കും ,പേപ്പറുകളും  നേരിട്ടു കാണാൻ കഴിഞ്ഞു.പത്രം  ഉണ്ടാക്കുന്ന പ്രക്രിയ മാതൃഭൂമി സ്റ്റാഫ് വിവരിച്ചു തന്നു.









                     അവിടെനിന്നും ലഘു ഭക്ഷണത്തിനു ശേഷം 11 .30 നു ചാല സാധു മെറി കിങ്ഡം -അമ്യൂസ്മെന്റ് പാർക്കിൽ എത്തി.കുട്ടികൾക്ക് ആസ്വദിക്കാൻ ഉതകുന്ന വിവിധ റൈഡുകളും ജലക്രീഡകളും പാർക്കിൽ ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം അവിടെ വച്ച് തന്നെയായിരുന്നു.വൈകുന്നേരം 4.30 വരെ പാർക്കിൽ സമയം ചെലവഴിച്ചതിന് ശേഷം ബി ആർ സി യിലേക്ക് മടങ്ങി .5 30 നു ബി ആർ സി യിൽ എത്തി.






Tuesday, January 7, 2020

വലയ സൂര്യഗ്രഹണം - ക്വിസ് മത്സരം

                 ശാസ്ത്ര സാഹിത്യ പരിഷത്തിൻറെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യു പി ,എച് എസ് ,എച് എസ് എസ്  വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം ബി ആർ സി യിൽ വച്ച് 07 -01 -2020 ചൊവ്വാഴ്ച നടന്നു .കണ്ടക്കൈ എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സി വിനോദ് ,ചട്ടുകപ്പാറ എച് എസ് എസ് അധ്യാപകൻ സി മുരളീധരൻ എന്നിവർ നയിച്ചു .വിജയികൾക്ക് എ ഇ  ഒ  ശ്രീ പി പി ശ്രീജൻ,ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ എന്നിവർ പുരസ്‌കാരങ്ങൾ നൽകി.



ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾ


SL NO.NAMESCHOOLPLACE
യു പി  തലം
1വിദ്യാലക്ഷ്മിഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽഒന്നാം സ്ഥാനം
2ആദിദേവ്മുല്ലക്കൊടി എ യു പി സ്കൂൾ രണ്ടാം സ്ഥാനം
ഹൈ സ്കൂൾ തലം 
1ആദിത്യൻഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽഒന്നാം സ്ഥാനം
2ദീപ്‌ത്പറശ്ശിനിക്കടവ് എച് എസ്  എസ് രണ്ടാം സ്ഥാനം
ഹയർ സെക്കൻഡറി തലം 
1ഹിരൺ കെഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽഒന്നാം സ്ഥാനം
2സായന്ത്  സി കെഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽരണ്ടാം സ്ഥാനം




Monday, January 6, 2020

HEARING AID DISTRIBUTION

HEARING AID MEASUREMENT AND DISTRIBUTION

(06 -01 -2020)


Thursday, January 2, 2020

നിലവാര പഠനം

നിലവാര പഠനം 

                   സ്കൂളുകളുടെ പഠന നിലവാരം ഉറപ്പു വരുത്തുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച പരിപാടിയാണ് നിലവാര പഠനം .ഇതിൽ ബി ആർ സി തലത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിലെ സ്കൂളുകളിൽ രണ്ടു സ്കൂളുകളെ (എൽ പി -1 ,യു പി -1 ) തെരഞ്ഞെടുക്കുകയും ,സ്കൂളുകളിലെ കുട്ടികളുടെ വിവിധ പരീക്ഷകളിൽ പരീക്ഷകളിലെ ഉത്തരക്കടലാസ് ശേഖരിച്ചു ജില്ലാ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയക്കുന്നു .തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ എൽ പി തലത്തിൽ തായം പൊയിൽ എൽ പി സ്കൂളും ,യു പി തലത്തിൽ പറശ്ശിനിക്കടവ് യു  പി സ്കൂളും തെരെഞ്ഞെടുത്തു .കുട്ടികളുടെ വിവിധ പരീക്ഷകളിലെ ഉത്തരക്കടലാസ് ശേഖരിച്ചു വരുന്നു.

Wednesday, January 1, 2020

DIET - യു എസ്‌ എസ്‌ പരിശീലനം

യു എസ്‌ എസ്‌ പരിശീലനം 

       
          DIET കണ്ണൂരിന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള യു എസ് എസ്‌ പരിശീലനം 01 -01 -2020 നു തളിപ്പറമ്പ്  സൗത്ത് ബി ആർ സി യിൽ വച്ച് നടന്നു . എ ഇ ഒ  ശ്രീ പി പി ശ്രീജൻ പരിശീലനം ഉദ്‌ഘാടനം ചെയ്തു . ഡയറ്റ് സീനിയർ ലെക്ചറർ ശ്രീ കെ പി ഗോപിനാഥൻ അധ്യക്ഷൻ ആയിരുന്നു .പരിശീലനത്തിന്റെ വിശദീകരണവും  ഗോപിനാഥൻ മാസ്റ്റർ നടത്തി. 17 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.  ജി യു പി എസ് കടമ്പേരിയിലെ ശ്രീ രാജേഷ് മാസ്റ്ററും കുറ്റ്യാട്ടൂർ എ യു പി യിലെ ശ്രീമതി സുഗത കുമാരി ടീച്ചറും ആണ്  ആർ പി മാരായി ഉണ്ടായിരുന്നത്.