ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ വര്ണശലഭങ്ങൾ സഹവാസ ക്യാമ്പിന്റെ തുടർച്ചയായി 11 -01 -2020 ശനിയാഴ്ച പഠനയാത്ര നടത്തി. രാവിലെ 9 .30 ന് മയ്യിൽ ബി ആർ സി യിൽ നിന്നാരംഭിച്ച പഠനയാത്ര കണ്ണൂർ ,ചാല മാതൃഭൂമി പ്രസ്സിൽ എത്തി.
ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളുമടക്കം 82 പേരും,ബി ആർ സി സ്റ്റാഫും പഠനയാത്രയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്റ്റാഫിനും പത്രങ്ങളുടെ പ്രവർത്തനം നേരിട്ടറിയാൻ യാത്ര സഹായിച്ചു. എല്ലാവര്ക്കും പത്രം അച്ചടിക്കുന്ന മെഷീനുകളും ,ഇങ്ക് ടാങ്കും ,പേപ്പറുകളും നേരിട്ടു കാണാൻ കഴിഞ്ഞു.പത്രം ഉണ്ടാക്കുന്ന പ്രക്രിയ മാതൃഭൂമി സ്റ്റാഫ് വിവരിച്ചു തന്നു.
അവിടെനിന്നും ലഘു ഭക്ഷണത്തിനു ശേഷം 11 .30 നു ചാല സാധു മെറി കിങ്ഡം -അമ്യൂസ്മെന്റ് പാർക്കിൽ എത്തി.കുട്ടികൾക്ക് ആസ്വദിക്കാൻ ഉതകുന്ന വിവിധ റൈഡുകളും ജലക്രീഡകളും പാർക്കിൽ ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം അവിടെ വച്ച് തന്നെയായിരുന്നു.വൈകുന്നേരം 4.30 വരെ പാർക്കിൽ സമയം ചെലവഴിച്ചതിന് ശേഷം ബി ആർ സി യിലേക്ക് മടങ്ങി .5 30 നു ബി ആർ സി യിൽ എത്തി.
No comments:
Post a Comment