sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, January 16, 2020

ഗണിതോത്സവം-2020

                           പൊതു വിദ്യാലയങ്ങളിലെ ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും ആത്മവിശ്വാസത്തോടെ ഗണിതത്തിനെ  സമീപിക്കാനും മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഗണിതോത്സവത്തിനു 17 -01 -2020  തുടക്കമായി . മൂന്നു ദിവസങ്ങളിയാണ് ഗണിതോത്സവം നടന്നത്. പ്രായോഗിക ഗണിത പഠനത്തിൽ ഊന്നിക്കൊണ്ട് കുട്ടികൾക്ക് രസകരമായി അനുഭവപ്പെടുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളും അധ്യാപകരും പ്രായോഗിക വിദഗ്ധരും ഇതിനായി പ്രവർത്തിക്കുന്നുണ്ട് .

                          
തളിപ്പറമ്പ് സൗത്ത് ബി ആർ സി യിൽ നാലു കേന്ദ്രങ്ങളിലായി നൂറു കുട്ടികൾ വീതം പങ്കെടുക്കുന്ന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് .ഗണിതോത്സവം സബ്ജില്ലാതലം കയരളം എ യു പി സ്കൂളിലും , കൊളച്ചേരി പഞ്ചായത്ത് തലം ചേലേരി എ യു പി സ്കൂളിൽ വച്ചും ,കുറ്റിയാട്ടൂർ പഞ്ചായത്ത് തലം രാധാകൃഷ്ണ എ യു പി സ്കൂളിൽ വച്ചും ,ആന്തൂർ മുസിപ്പാലിറ്റി തലം മൊറാഴ സെൻട്രൽ എ യു പി സ്കൂളിൽ വച്ചും നടന്നു 
                     ഗണിതോത്സവം സബ്ജില്ലാ ഉദ്‌ഘാടനം കയരളം എ യു പി സ്കൂളിൽ വച്ച്  ഇരിക്കൂർ  ബ്ലോക്ക്‌  പ്രസിഡന്റ്‌ ടി  വസന്ത കുമാരി  നിർവഹിച്ചു. വാർഡ്  മെമ്പർ  രവി മാസ്റ്റർ  അധ്യക്ഷത  വഹിച്ച ചടങ്ങിൽ സ്കൂൾ  എച് എം  വനജ ടീച്ചർ സ്വാഗതം പറഞ്ഞു. ബി പി ഒ  ഗോവിന്ദൻ  എടാടത്തിൽ പദ്ധതി  വിശദീകരണം നടത്തി .
 കയരളം എ യു പി സ്കൂൾ  ഗണിതോത്സവം ഉദ്‌ഘാടനം - ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ പദ്ധതി  വിശദീകരണം നടത്തുന്നു  .


                  കുറ്റ്യാട്ടൂർ പഞ്ചായത്ത്  ഗണിതോത്സവം-2020 ഉദ്ഘാടന കർമ്മം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എൻ പത്മനാഭൻ നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ടി സരോജിനി  ആശംസകൾ അർപ്പിച്ചു സംസാരിച്ചു .



 ഗണിതോത്സവം-2020 - രാധാകൃഷ്ണ എ.യു.പി സ്കൂൾ, മാണിയൂർ
ഉദ്ഘാടന കർമ്മം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എൻ പത്മനാഭൻ നിർവ്വഹിക്കുന്നു.
ഗണിത പാട്ട് അവതരണം




                         കൊളച്ചേരി പഞ്ചായത്ത് തല ഗണിതോത്സവം ചേലേരി എ യു പി സ്കൂളിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം അനന്തൻ മാസ്റ്റർ നിർവഹിച്ചു.
പാചകത്തിലെ ഗണിതം

                             അണ്ടൂർ മുനിസിപ്പാലിറ്റി ഗണിതോത്സവം -2020 ഉദ്‌ഘാടനം  അണ്ടൂർ നഗരസഭാ  ചെയർപേഴ്സൺ പി കെ  ശ്യാമള ടീച്ചർ നിർവഹിച്ചു. വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ പ്രിയ അധ്യക്ഷത നിർവഹിച്ചു . എസ് എസ് കെ പ്രോഗ്രാം ഓഫീസർ SP രമേശൻ പദ്ധതി വിശദീകരണം നടത്തി.

ഗണിതോത്സവം -2020 ഉദ്‌ഘാടനം  അണ്ടൂർ നഗരസഭാ  ചെയർപേഴ്സൺ പി കെ  ശ്യാമള ടീച്ചർ നിർവഹിക്കുന്നു .

No comments:

Post a Comment