Sunday, February 27, 2022
Friday, February 25, 2022
REPUBLIC DAY EVENT - EPKNS ALPS
സാംസ്കാരിക വിനിമയവുമായി റിപ്പബ്ലിക് ദിനാഘോഷം
കൊളച്ചേരി: 'ആ നാട്ടിലെ കാലാവസ്ഥ എങ്ങനെയാ?' ചോദ്യം ആരാധ്യ മനോജിൻ്റേത്. ജമ്മുവിലെ പഹൽഗാവ് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ ദമൻകുമാറിനോടാണ് ചോദ്യം. സ്വെറ്ററും ക്യാപ്പും ധരിച്ച് മുറിയിലിരിക്കുന്ന അദ്ദേഹം ജനൽ തുറന്ന് പുറത്തെ കാഴ്ചകൾ കാണിച്ചു കൊടുത്തു.തൂവെള്ള നിറത്തിൽ മഞ്ഞുറഞ്ഞു കിടക്കുന്ന കാഴ്ച കണ്ട് കുട്ടികൾ വിസ്മയഭരിതരായി. കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൻ്റെ ഗൂഗ്ൾ മീറ്റിൽ നടന്ന 'നമ്മളെന്നുമൊന്ന് ' റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഇന്ത്യയുടെ തെക്കേയറ്റത്തെ കുട്ടികൾക്ക് വടക്കേയറ്റത്തെ നാട് കാണാനായത്. ആഗ്രയിലെ സപ്ന ഭാട്യ എന്ന അധ്യാപികയും കുട്ടികളും പങ്കുവെച്ചത് ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ നാനാത്വങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ. ഭാഷ, വേഷം, ആഹാരം, ആചാരം, ആഘോഷം ഇവയിലെല്ലാം വ്യത്യസ്തത പുലർത്തുമ്പോഴും ഇന്ത്യയെന്ന ഒറ്റ ചരടിൽ കോർത്ത പുഷ്പഹാരത്തിലെ പൂക്കളാണ് നമ്മളെന്നും നമ്മളെന്നുമൊന്നാണെന്നും വിളിച്ചോതിയ റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി. പരിഭാഷകയായി വിദ്യാലയത്തിലെ വി.വി.'രേഷ്മ ടീച്ചർ ആശയ വിനിമയം സുസാധ്യമാക്കി. കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ.പ്രമോദ് ഉദിനൂർക്കാരൻ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ, നമിത പ്രദോഷ്, കെ.ശിഖ, ഇ.എ.റാണി, പി.പി.സരള തുടങ്ങിയവർ ആശംസ നേർന്നു.സ്കൂൾ ലീഡർ ആരാധ്യ.പി.നന്ദി രേഖപ്പെടുത്തി.ദേശഭക്തിഗാനം, പ്രസംഗം, പോസ്റ്റർ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.
Wednesday, February 23, 2022
Monday, February 21, 2022
ലോക മാതൃഭാഷാ ദിനം - കമ്പിൽ മാപ്പിള എച്ച് എസ് എസ്
Feb 21ലോക മാതൃഭാഷാ ദിനാത്തോടനുബന്ധിച്ച് ഭാഷാപ്രതിജ്ഞയും, മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതയും കുട്ടികൾ ആലപിക്കുകയുണ്ടായി. ഒപ്പം ഈ വർഷം വിദ്യാരംഗം കലാസാഹിത്യവേദി, സ്ക്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മറ്റ് ക്ലബ്ബ് തലത്തിലും നടത്തിയ കഥാ രചനാ മത്സരങ്ങളിൽ സമ്മാനത്തിന് അർഹയായ 9 D ലെ ഫാത്തിമത്ത് റുഷദക്ക് , പ്രമുഖ കഥാകൃത്തുക്കളും വളർന്നു വരുന്ന സാഹിത്യകാരന്മാരും രചിച്ച 70 കഥകൾ ഉൾപ്പെട്ട QR കോഡ് വഴി കേട്ടുകൊണ്ട് വായിക്കാവുന്ന സാഹിത്യത്തിലെ പ്രഥമ പുസ്തകമായ ശ്രീ ബന്നചേന്ദ മംഗലൂരിന്റെ 'കഥാശ്വാസം '
ഹെഡ്മിസ്ട്രസ് ശ്രീമതി.ജി. സുധർമ ടീച്ചർ സമ്മാനമായി നൽകി. കുട്ടികൾക്ക്
വേണ്ടി സ്ക്കൂൾ ലൈബ്രറിയിലേക്കും ഒരു കഥാശ്വാസം നല്കി.
ഉല്ലാസഗണിതം വർക്ക് ഷീറ്റ്
മാതൃഭാഷാ ദിനം
Sunday, February 20, 2022
Thursday, February 10, 2022
ഉല്ലാസഗണിതം രക്ഷാകർതൃ പരിശീലനം@ കമ്പിൽ മാപ്പിള A. L. P. S
ഉല്ലാസഗണിതം രക്ഷാകർതൃ പരിശീലനം കമ്പിൽ മാപ്പിള A. L. P. S സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് പി. ഉമ്മർന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ നിസാർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി... പരിശീലനം നടന്നുകൊണ്ടിരിക്കുന്നു..