sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Friday, February 25, 2022

REPUBLIC DAY EVENT - EPKNS ALPS

    സാംസ്കാരിക വിനിമയവുമായി  റിപ്പബ്ലിക് ദിനാഘോഷം


കൊളച്ചേരി: 'ആ നാട്ടിലെ കാലാവസ്ഥ എങ്ങനെയാ?' ചോദ്യം ആരാധ്യ മനോജിൻ്റേത്. ജമ്മുവിലെ പഹൽഗാവ് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ ദമൻകുമാറിനോടാണ് ചോദ്യം. സ്വെറ്ററും ക്യാപ്പും ധരിച്ച് മുറിയിലിരിക്കുന്ന അദ്ദേഹം ജനൽ തുറന്ന് പുറത്തെ കാഴ്ചകൾ കാണിച്ചു കൊടുത്തു.തൂവെള്ള നിറത്തിൽ മഞ്ഞുറഞ്ഞു കിടക്കുന്ന കാഴ്ച കണ്ട് കുട്ടികൾ വിസ്മയഭരിതരായി. കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൻ്റെ ഗൂഗ്ൾ മീറ്റിൽ നടന്ന 'നമ്മളെന്നുമൊന്ന് ' റിപ്പബ്ലിക് ദിനാഘോഷത്തിലാണ്  ഇന്ത്യയുടെ തെക്കേയറ്റത്തെ കുട്ടികൾക്ക് വടക്കേയറ്റത്തെ നാട് കാണാനായത്. ആഗ്രയിലെ സപ്ന ഭാട്യ എന്ന അധ്യാപികയും കുട്ടികളും പങ്കുവെച്ചത് ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ  നാനാത്വങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ. ഭാഷ, വേഷം, ആഹാരം, ആചാരം, ആഘോഷം ഇവയിലെല്ലാം വ്യത്യസ്തത പുലർത്തുമ്പോഴും ഇന്ത്യയെന്ന ഒറ്റ ചരടിൽ കോർത്ത പുഷ്പഹാരത്തിലെ പൂക്കളാണ് നമ്മളെന്നും നമ്മളെന്നുമൊന്നാണെന്നും വിളിച്ചോതിയ റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി. പരിഭാഷകയായി വിദ്യാലയത്തിലെ വി.വി.'രേഷ്മ ടീച്ചർ ആശയ വിനിമയം സുസാധ്യമാക്കി. കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ.പ്രമോദ് ഉദിനൂർക്കാരൻ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ, നമിത പ്രദോഷ്, കെ.ശിഖ, ഇ.എ.റാണി, പി.പി.സരള തുടങ്ങിയവർ ആശംസ നേർന്നു.സ്കൂൾ ലീഡർ ആരാധ്യ.പി.നന്ദി രേഖപ്പെടുത്തി.ദേശഭക്തിഗാനം, പ്രസംഗം, പോസ്റ്റർ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.

No comments:

Post a Comment