sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Saturday, December 3, 2016

ചിറകുള്ള ചങ്ങാതിമാര്‍ - കഴിവുത്സവം 2016


തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്‍റെ  ഭാഗമായി കൊളച്ചേരി, മയ്യില്‍ , കുറ്റ്യാട്ടൂര്‍ , ആന്തൂര്‍ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെയും, രക്ഷിതാക്കളെയും, ജനപ്രതിനിധികളെയും അധ്യാപകരെയും  ഉള്‍പ്പെടുത്തി ബി.ആര്‍.സി. ഹാളില്‍ വെച്ച്  ന് പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.
പ്രസ്തുത പരിപാടിയില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സി.കെ.പുരുഷോത്തമന്‍റെ അധ്യക്ഷതയില്‍ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അനന്തന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ഗോവിന്ദന്‍ എടാടത്തില്‍ സ്വാഗതവും ശ്രീമതി.ബീന.എ.സി.(ട്രെയിനര്‍ ബി.ആര്‍.സി) ശ്രീ.മുഹമ്മദ്.എം.പി(സി.ആര്‍.സി.സി) എന്നിവര്‍ ആശംസയും റിസോഴ്സ് ടീച്ചര്‍ ശ്രീമതി. സുമതി.എം.പി നന്ദിയും പറഞ്ഞു.
 കാഴ്ചപരിമിതിയെ അതിജീവിച്ച ഹയര്‍സെക്കന്‍റി മലയാളം അധ്യാപികയായ ശ്രീമതി.രജുല ടീച്ചര്‍ ,മലയാളം അധ്യാപകനും നല്ലൊരു ഗായകനുമായ ശ്രീ. സജീവ് കുമാര്‍.വി.വി. , രണ്ട് കൈകള്‍ക്കും വൈകല്യം ബാധിച്ച് അതിനെ അതിജീവിച്ച് മനോഹരമായി ചിത്രം വരക്കുന്ന ചിത്രകലാ അധ്യാപകനായ ശ്രീ. ജസ്റ്റിന്‍ മാസ്റ്റര്‍, കൈകള്‍ക്കും , കാലിനും ചലന വൈകല്യം ബാധിച്ച് അതിനെ അതിജീവിച്ച് അധ്യാപകനും , മികച്ച വാഗ്മിയുമായ ശ്രീ. പത്മനാഭന്‍ മാസ്റ്റര്‍ എന്നിവരുടെ അനുഭവങ്ങള്‍ കുട്ടികളും രക്ഷിതാക്കളുമായി പങ്കിട്ടു.



















1 comment:

  1. പങ്കാളികളുടെ താത്പര്യവും ഉത്സാഹവും ശ്രദ്ധേയം....

    ReplyDelete