Wednesday, November 22, 2017
എല്‍പി വിഭാഗം മലയാളത്തിളക്കം പരിശീലനം 2017 നവംബര്‍ 23 നു രാവിലെ 10 മണിക്ക് മൂന്ന്‍
കേന്ദ്രങ്ങളിലായി നടക്കും
3,4 ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന ഒരാള്‍ വീതം പങ്കെടുക്കുക (മുന്‍പ് മലയാളതിളക്കം പരിശീലനം നേടാത്തവര്‍ ആയാല്‍ അഭികാമ്യം)
കേന്ദ്രങ്ങള്‍
1. എയുപിഎസ് പറശ്ശിനിക്കടവ്
2. എഎല്‍പിഎസ് തായംപോയില്‍
3. ബിആര്‍സി ഹാള്‍
Saturday, November 18, 2017
Monday, November 13, 2017
Monday, November 6, 2017
സർവശിക്ഷാ അഭിയാൻ - UP സ്കൂളുകളിൽ നടത്തുന്ന ശാസ്ത്രോത്സവങ്ങൾക്ക് തുടക്കമായി. അന്വേഷണാത്മക ശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കാനും കുട്ടിശാസ്ത്രജ്ഞരെ വളർത്തിയെടുക്കുന്നതിനുമാണിത്. ചേലേരി ,മുല്ലക്കൊടി, പറശ്ശിനിക്കടവ്, രാധാകൃഷ്ണ എന്നീ യു.പി സ്കൂളിലാണ് രണ്ടു നാൾ നീണ്ടു നിൽക്കുന്ന ശാസ്ത്രോത്സവത്തിന് തുടക്കമായത്. ജനപ്രതിനിധികൾ ,PTA, MPTA ഭാരവാഹികൾ, നാട്ടുകാർ പരിപാടികളിൽ പങ്കെടുക്കുന്നു. വിദ്യാലയങ്ങളിലെ ശാസ്ത്രാധ്യാപകർ വിവിധ പരീക്ഷണങ്ങളിലൂടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ മുഴുവൻ ഒന്നാം ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഒരുങ്ങുന്നു. കുട്ടികളുടെ സ്വതന്ത്ര വായനലക്ഷ്യമിട്ടാണ് പദ്ധതി. പുസ്തകങ്ങൾ SSA നൽകും. ആകർഷകമായി പ്രദർശിപ്പിക്കാനുള്ള സാധ്യതകൾ തേടുകയാണ് വിദ്യാലയങ്ങൾ. അയൽപക്ക വിദ്യാലയങ്ങളെ സഹായിക്കേണ്ടത് നാമാണ്. ഒരു വിദ്യാലയത്തിലെ ഒരുക്കങ്ങളാണ് ചിത്രത്തിൽ .കൂടുതൽ ആകർഷകമാക്കിയും തുടർ പ്രവർത്തനങ്ങളിലൂടെയും നമ്മുടെ കുഞ്ഞുങ്ങളെ മികവിലേക്കുയർത്താം..........
വിദ്യാലയങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് (UDI SE )തളിപ്പറമ്പ് സൗത്തിലും തുടക്കമായി . ഇതു സംബന്ധിച്ച് പ്രഥമാധ്യാപകർക്കുള്ള ശിൽപശാല ജെയിംസ് മാത്യു ML Aമയ്യിൽ ബി.ആർ സി യിൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മേഖലയിലെ പദ്ധതി രൂപീകരണത്തിലെ ആ
ധികാരികരേഖയായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിവരശേഖരണത്തെയാണ് ആശ്രയിക്കുന്നത്.
ധികാരികരേഖയായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിവരശേഖരണത്തെയാണ് ആശ്രയിക്കുന്നത്.
Subscribe to:
Posts (Atom)