sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, November 6, 2017

ഒക്ടോബർ 7 അധ്യാപക ക്ലസ്റ്റർ പരിശീലനത്തിൽ .ഉപ ജില്ലയിലെ പ്രൈമറി അധ്യാപകരെല്ലാം മയ്യിലും കമ്പിലൂമായി ഒത്തു കൂടി.വിവിധ ക്ലാസ്സുകളും വിഷയങ്ങളുമായി തിരിഞ്ഞ് വിദ്യാലയ പ്രവർത്തനങ്ങൾ പങ്കുവെച്ചു. മൂല്യനിർണയാനന്തര പ്രവർത്തനങ്ങളും ക്ലാസ്സ് ലൈബ്രറി മെച്ചപ്പെടുത്തലും സവിശേഷ ശ്രദ്ധ വേണ്ടുന്ന കുട്ടികളെ കുറിച്ചുള്ള ORC തുടങ്ങി വിവിധ സെഷനിലൂടെ കടന്നു പോയി. വിദ്യാലയങ്ങളിൽ ഉടൻ നടക്കേണ്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി.പാഠപുസ്തക വിതരണം പൂർണമാക്കാനും ക്ലസ്റ്ററിലൂടെ സാധ്യമായി. ഒന്നാംതരത്തിലെ അധ്യാപകർ അടുത്ത ശനിയാഴ്ച കൂടി ഒത്തുചേരാമെന്ന തീരുമാനത്തിലെത്തി.അതു വഴി കൂട്ടികൾക്കാവശ്യമായ വായനാ കാർഡുകൾ വികസിപ്പിക്കാനാണ് പദ്ധതി. പരിശീലനം നടന്ന 17 ക്ലാസ്സിലും LCD പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകിയ മയ്യിൽ, കമ്പിൽ ഹെഡ്മാസ്റ്റർമാർ അഭിനന്ദനം അർഹിക്കുന്നു. ചിട്ടയോടെ പരിശീലനത്തിന് നേതൃത്വം നൽകിയ റിസോഴ്സ് പേഴ്സൺസ്,, മോണിറ്ററിംഗ് നടത്തിയ വിദ്യാഭ്യാസ ഓഫീസർമാർ,പരിശീലനത്തിൽ പങ്കാളികളായ അധ്യാപകർ :... എല്ലാവർക്കും SSA യുടെ നന്ദി...........




No comments:

Post a Comment