sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, February 23, 2017

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് വണ്‍ഡെ റിഫ്രെഷ് മെന്‍റ് ട്രെയിനിംഗ് 25-02-2017 ന് രാവിലെ 10  മണിക്ക് ബി.ആര്‍.സി. ഹാളില്‍ വെച്ച് നടക്കും. ഹലോ ഇംഗ്ലീഷ് ട്രെയിനിംഗില്‍ പങ്കെടുത്ത എല്ലാ അധ്യാപകരും  താഴെ കൊടുത്ത മെറ്റീരിയല്‍ സഹിതം ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്

Tuesday, February 21, 2017

അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ന് സര്‍വ്വാശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ ജില്ലാതല സെമിനാര്‍ മൂത്തേടത്ത് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ച് നടന്നു.

ശാസ്ത്രോത്സവം

സര്‍വ്വശിക്ഷാ അഭിയാന്‍ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ശാസ്ത്രോത്സവം ബി.ആര്‍.സി.തല പരിശീലനം ഫെബ്രുവരി 14,15  തീയ്യതികളില്‍ പെരുമാച്ചേരി എ.യു.പി.സ്കൂളില്‍ വെച്ച് നടന്നു. മയ്യില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിററി ചെയര്‍മാന്‍ ശ്രീ.സി.കെ. പുരുഷോത്തമന്‍റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോവിന്ദന്‍ എടാടത്തില്‍ ഉദ്ഘാടനം ചെയ്തു.എച്ച്.എം.ശ്രീ.കൃഷ്ണകുമാര്‍, പി.ടി.എ പ്രസിഡണ്ട്, എന്നിവര്‍ ആശംസര്‍പ്പിച്ച് സംസാരിച്ചു. മറ്റ് വിദ്യാലയങ്ങളില്‍ നിന്നുമുള്ള അധ്യാപകര്‍ ഈ പരിശീലനത്തില്‍ പങ്കാളികളായി.
    ശാസ്ത്രോത്സവം സി.ആര്‍.സി. തല പരിശീലനം ചട്ടുകപ്പാറ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി  സ്കൂളില്‍ ഫെബ്രുവരി 17,18 തീയ്യതികളില്‍ നടന്നു.

ഗണിതോത്സവം

സര്‍വ്വശിക്ഷാ അഭിയാന്‍ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഗണിതോത്സവം ബി.ആര്‍.സി. തലം കുറ്റ്യാട്ടൂര്‍ എ.യു.പി.സ്കൂളില്‍ വെച്ച് നടന്നു. വളരെ മനോഹരമായ ഒരു ഗണിതാന്തരീക്ഷം സ്കൂളില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഗണിത രൂപം ചേര്‍ന്നുള്ള തെയ്യക്കോലം ഏവരേയും ആകര്‍ഷിക്കുന്നതായിരുന്നു. ചുമര്‍ ചിത്രങ്ങല്‍ ഗണിത ആശയങ്ങള്‍ ചേര്‍ന്നതായിരുന്നു.
 രണ്ട് ദിവസം  ഒന്നുമുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍  പഠിക്കുന്ന മുഴുവന്‍ കുട്ടികളും ഐ.ടി., ഗണിത പസില്‍, ഒറിഗാമി, ടാന്‍ഗ്രാം, ഗണിതകേളി , ഗണിതപ്പാട്ട്, തുടങ്ങിയ രസകരമായ പ്രവര്‍ത്തനങ്ങല്‍ നല്‍കി. കുട്ടികള്‍ ഏറെ സന്തോഷത്തോടെ ഗണിതോത്സവം ആസ്വദിച്ചു.

മയ്യില്‍ സി.ആര്‍.സി. തല ഗണിതോത്സവം  ഫെബ്രുവരി 18,19 ശനി, ഞായര്‍ ദിവസങ്ങളിലും  കൊളച്ചേരി സി.ആര്‍.സി. തല ഗണിതോത്സവം  എ.യു.പി.സ്കൂള്‍ കൊളച്ചേരിയിലും നടന്നു. എല്ലായിടത്തും ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

















Thursday, February 16, 2017

ജീവിത നൈപുണി ക്യാമ്പ്


സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി.യുടെ കീഴില്‍ യു.പി.വിഭാഗം കുട്ടികല്‍ക്കായി ജീവിത നൈപുണി ക്യാമ്പ് നടത്തി. ജീവിത നൈപുണി വികസനത്തിലൂടെ പഠന പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാമ്പിന്‍റെ ലക്ഷ്യം

തീയ്യതി
പഞ്ചായത്ത്
ജീവിത നൈപുണി ക്യാമ്പ് നടന്ന വിദ്യാലയം
പങ്കെടുത്ത ജനപ്രതിനിധികള്‍
പങ്കാളിത്തം
ഫെബ്രുവരി
14,15
മയ്യില്‍ പഞ്ചായത്ത്
മുല്ലക്കൊടി എ.യു.പി.സ്കൂള്‍
പ്രീത.പി.
(വാര്‍ഡ് മെമ്പര്‍)
42
ഫെബ്രുവരി
15,16
ആന്തൂര്‍ മുന്‍സിപ്പാലിറ്റി
മുയ്യം യു.പി.സ്കൂള്‍
ശ്രീ.മുഹമ്മദ് കുഞ്ഞി
(വാര്‍ഡ് കൗണ്‍സിലര്‍)
40









പ്രത്യേക പരിഗണന അര്‍ഹിക്കുന്ന യു.പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കുള്ള ബോധവല്‍ക്കരണ ക്ലാസ്

തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സിയില്‍ വെച്ച് 16-02-2017ന് പ്രത്യേക പരിഗണന  അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി "വീടൊരു വിദ്യാലയം" യു.പി.വിഭാഗം രക്ഷാകര്‍തൃ ശാക്തീകരണ പിരപാടി സംഘടിപ്പിക്കുകയുണ്ടായി.
     സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്‍റെ ഭാഗമായി നടന്ന ഈ പരിപാടി മയ്യില്‍ എ.എല്‍.പി.സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി.കെ.കെ.ഓമന ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത പരിപാടിയില്‍ സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.അനിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി . നഫീസ.കെ.പി നന്ദിയും ശ്രീമതി.ജയന്തി.എം.വി നന്ദിയും  പറഞ്ഞു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി.സുമതി എം.വി. പദ്ധതി വിശദീകരണം നടത്തി.
   അ‍ഞ്ച് സെഷനായി നടന്ന ക്ലാസില്‍ യു.പി.അടിസ്ഥാനശാസ്ത്രം ആസ്പദമാക്കിയുള്ള പഠന പ്രവര്‍ത്തനങ്ങള്‍, പരീക്ഷണങ്ങള്‍, മണ്ണ്, ജലം, വായു മലിനീകരണം കാരണങ്ങള്‍, പ്രത്യാഘാതങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയുടെ വീഡിയോ പ്രദര്‍ശനം, മോട്ടിഫേഷന്‍ വീഡിയോ, സമീപനം, പിന്തുണകള്‍, ഫീഡ്ബാക്ക് എന്നീ പരിപാടികള്‍ സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.അനിത ടീച്ചര്‍, റിസോഴ്സ് ടീച്ചര്‍ ശ്രീമതി.സുമതി.എം.വി, നഫീസ.കെ.പി എന്നിവരുടെ നേതൃത്വത്തില്‍ വിജയകരമായി നടത്തുകയുണ്ടായി. 40 ഓളം പേര്‍ പങ്കെടുത്തു.














Wednesday, February 15, 2017

തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി. പ്രവര്‍ത്തന കലണ്ടര്‍ ഫെബ്രുവരി 13 മുതല്‍ 28 വരെ


  

തീയ്യതി
പരിപാടി
സ്ഥലം
ഫെബ്രുവരി 13
ശാസ്ത്രോത്സവം ബി.ആര്‍.സി. പ്ലാനിംഗ്
.യു.പി.സ്കൂള്‍ പെരുമാച്ചേരി
13
ഗണിതോത്സവം സി.ആര്‍.സി. പ്ലാനിംഗ്
മൊറാഴ എ.യു.പി.സ്കൂല്‍
14,15
ശാസ്ത്രോത്സവം ബി.ആര്‍.സി.
.യു.പി.സ്കൂള്‍ പെരുമാച്ചേരി
14,15
ജീവിത നൈപുണി ക്യാമ്പ്
.യു.പി.സ്കൂള്‍ മുല്ലക്കൊടി
16
..ഡി.സി. പാരന്‍റിംഗ് യു.പി
ബി.ആര്‍.സി. ഹാള്‍
15,16
ജീവിത നൈപുണി ക്യാമ്പ്
.യു.പി.സ്കൂള്‍ മുയ്യം
17,18
ഗണിതോത്സവം
.യു.പി.സ്കൂല്‍ കുറ്റ്യാട്ടൂര്‍
17,18
ശാസ്ത്രോത്സവം സി.ആര്‍.സി.
ജി.എച്ച്.എസ്. ചട്ടുകപ്പാറ
18
എച്ച്.എം.കോണ്‍ഫറന്‍സ്
ബി.ആര്‍.സി. ഹാള്‍
18,19
ഗണിതോത്സവം
.യു.പി.സ്കൂള്‍ കയരളം
20,21
ശാസ്ത്രോത്സവം സി.ആര്‍.സി
മൊറാഴ സെണ്‍ട്രല്‍ എ.യു.പി.സ്കൂള്‍
21,22
ശാസ്ത്രോത്സവം സി.ആര്‍.സി.
കെ.എം.എച്ച്.എസ്. കമ്പില്‍
21,22
ഗണിതോത്സവം
കൊളച്ചേരി എ.യു.പി സ്കൂള്‍
ഫെബ്രുവരി 28, മാര്‍ച്ച് 1
ഗണിതോത്സവം
മൊറാഴ എ.യു.പി.സ്കൂള്‍


Friday, February 10, 2017

വീട് ഒരു വിദ്യാലയം- രക്ഷിതാക്കല്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി നടത്തപ്പെട്ട "വീട് ഒരു വിദ്യാലയം "രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി ബി.ആര്‍.സി.യില്‍ വെച്ച് 10-02-2017 ന് നടന്നു. മയ്യില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സി.കെ. പുരുഷോത്തന്‍ ഉദ്ഘാടനം ചെയ്തു. 
ഭിന്നശേഷി, സമീപനം, പിന്‍തുണകള്‍, വീട്, വിദ്യാലയം, സമൂഹം എന്നീ വിഷയത്തെ ആസ്പദമാക്കി റിസോഴ്സ് ടീച്ചര്‍മാര്‍ ക്ലാസ്സെടുത്തു. ഭാഷ, ഗണിതം എന്നീ മേഖലകളില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ പിന്‍തുണക്കാന്‍ സാധ്യമാകുന്ന തരത്തില്‍ പഠന ഉപകരണങ്ങള്‍, വായന, വികസിപ്പിക്കുന്ന റീഡിംഗ് കാര്‍ഡുകള്‍, ഐ.സി.ടി സാധ്യതകള്‍ ചിത്രസഹായത്താല്‍ (ഫിംഗര്‍ പപ്പറ്റ്) ഉപയോഗിച്ച് പാവനാടകം, പരിസ്ഥിതി, ജലക്ഷാമം, ഭരണപരിഷ്ക്കാരങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്കിറ്റ് അവതരിപ്പിച്ചു. 31 രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.









മാ - ബോട്ടി സമ്മേളനം

മാ - ബേട്ടി സമ്മേളനം നാല് പഞ്ചായത്തുകളിലായി നടന്നു. പങ്കാളിത്തം താഴെ കൊടുക്കുന്നു.


തീയ്യതി
പഞ്ചായത്ത്
പങ്കാളിത്തം
പങ്കെടുത്ത ജനപ്രതിനിധിള്‍
08-02-2017
കുറ്റ്യാട്ടൂര്‍
68
ശ്രീമതി.രാജി
വാര്‍ഡ് മെമ്പര്‍
09-02-2017
മയ്യില്‍
48
ശ്രീമതി.ഉഷ.കെ
വാര്‍ഡ് മെമ്പര്‍
09-02-2017
കൊളച്ചേരി
75
ശ്രീമതി.ഫൗസിയ.കെ.സി.പി
(പ്രസിഡണ്ട്, കൊച്ചേരി ഗ്രാമപഞ്ചായത്ത്)

09-02-2017
ആന്തൂര്‍ മുന്‍സിപ്പാലിറ്റി
61
ശ്രീമതി.വസന്തകുമാരി
വാര്‍ഡ് കൗണ്‍സിലര്‍

മാതൃശിശുബന്ധത്തിന്‍റെ കെട്ടുറുപ്പ് മെച്ചപ്പെടുത്തുക, വീടുകളില്‍ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വളരെ താല്‍പര്യത്തോടെ പങ്കെടുത്തു,